ഇടിമിന്നലേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരണപ്പെട്ടു

ഇടിമിന്നലേറ്റ്  ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരണപ്പെട്ടു

തിരൂരങ്ങാടി: ഇടിമിന്നലില്‍ പരുക്കപ്പറ്റി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. പടിക്കല്‍ സ്വദേശി വടക്കെപുറത്ത്, കുന്നന്‍ചാലറമ്പത്ത് സൈതലവിയുടെ മകന്‍ മുഹമ്മദ് ഷബീബ് (17) ആണ് മരിച്ചത്. കഴിഞ്ഞ 21ന് പടിക്കല്‍ ഈങ്ങലത്തുപാടത്ത് വെച്ചായിരുന്നു അപകടം. ഷബീബിന്റെ കൂടെയുണ്ടായിരുന്ന മാറ്റുരണ്ടുപേര്‍ക്കും പരുക്ക് പറ്റിയിരുന്നു.
ഫുട്‌ബോള്‍ കളിക്കാന്‍ ബൈക്കിലെത്തിയതായിരുന്നു.
ഉമ്മ സൈനബ.
സഹോദരങ്ങള്‍: സനൂഫ്, സഫ്‌ന, സക്കീബ്.
ചിത്രം: ഷബീബ്

Sharing is caring!