മണ്മറഞ്ഞത് കാച്ചിനക്കാട്ടെ പണ്ഡിത ശോഭ
മക്കരപറമ്പ്:പ്രസന്നഭാവം, ഗൗരവം ഓളം വെട്ടുന്ന മായാത്തപുഞ്ചിരി,കാച്ചിനിക്കാട്ടെ പണ്ഡിത ശോഭ അണഞ്ഞു.ഇപ്പമുസ്ലിയാര്‍ എന്ന നാമത്തില്‍ മുസ്ലിം കൈരളിക്ക് സുപരിചിതനാണ് ടി.പി. മുഹമ്മദ് മുസ്ലിയാര് ,മക്കരപറമ്പ് മഹല്ല് ഖാസിയായിട്ടാണ് അരങ്ങേറ്റം . സമസ്ത
കേന്ദ്ര മുശാവറ അംഗം, കൂട്ടിലങ്ങാടി കടൂപ്പുറം സംയുകത മഹല്ല് ഖാസിയായി 47വര്‍ഷമായി സേവനമനുഷ്ടിക്കുന്നു. കോട്ടുമല അബൂബക്കര്‍ മുസ്ല്യാര്‍ സ്മാരകഇസ്ലാമിക്ക് കോംപ്ലക്സ്പ്രിന്സിപ്പാളായി 18 വര്‍ഷമായി രംഗത്തുണ്ട്.കാച്ചിനിക്കാട് മഹല്ല് രക്ഷാധികാരി, ദ ഉവത്തുല് ഇസ്ലാം സംഘം ഉപദേശക സമിതിചെയര്‍മാന്‍, പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ അധ്യാപക ന്,കാച്ചി നിക്കാട് തയ്യില്‍ പഠിഞ്ഞാറേതില് മായിന്‍ കുട്ടിയുടെയും മാതാവ്പാത്തുകുട്ടിയടെയും മകനായി 1949 ജനുവരി 1-നാണ് മഹാനവര്കള് ജനിച്ചത്.
പ്രാഥമിക വിദ്യാഭ്യാസം നേടിയത് സ്വദേശത്ത് നിന്ന് തന്നെയാണ്.കാച്ചിനിക്കാട് എല്‍ പി സ്കൂളില്‍ അഞ്ചാം ക്ലാസ് വരെ പഠനം നടത്തി.
സ്കൂള്‍ പഠനത്തോടൊപ്പം ദര്‍സ് പഠനവും നടത്തി. ആനമക്കാട് കുഞ്ഞീന്‍മുസ്ലിയാര്‍ ആയിരുന്നു ആദ്യ ഗുരു. തുടര്‍ന്ന് മുല്ലപ്പള്ളി മീനാര്‍
കുഴിയില്‍, മറ്റത്തൂര്‍ എന്നിവിടങ്ങളില്‍ നിന്ന് കൈപ്പറ്റ മുഹമ്മദ്മുസ്ലിയാരുടെ അടുക്കല്‍ വെച്ച് പെരിമ്പലത്ത് വെച്ച് എ പി മെയ്തീന്
കുട്ടി മുസ്ലിയാരുടെ അടുക്കല്‍ വെച്ചും അറിവ് സമ്പാദിച്ചു. പെരിമ്പലത്ത്4 വര്‍ഷമാണ് ഓതിയത്. തുടര്‍ന്ന് ഉന്നത പഠനത്തിന് വേണ്ടി പട്ടിക്കാട്
ജാമിഅ നൂരിയ്യയിലെത്തി. 1969 ല്‍ ഫസ്റ്റ് റാങ്കോടെ ഫൈസി ബിരുദംരകസ്ഥമാക്കി.കണ്ണിയ്യത്ത് ഉസ്താദ്, ശംസുല്‍ ഉലമാ, കോട്ടുമല ഉസ്താദ്, കെ. സിജമാലുദ്ധീന് മുസ്ലിയാര്, വെല്ലൂരുലെ അബൂബക്കര്‍ ഹസ്രത്ത് എന്നിവരാണ് ജാമിഅയിലെ ഗുരുനാഥന്മാര്
അന്ന് ജാമിഅയില്‍ ഉറുദു, ഇംഗ്ലീഷ് ഭാഷകള്‍ പഠിപ്പിക്കാന്‍ നിയോഗിക്കപ്പെട്ടിരുന്നുത് കെ. പി ഉസ്മാന് സാഹിബായിരുന്നു. മഹാനില്‍
നിന്നും ഉറുദു, ഇംഗ്ലീഷ് ഭാഷകള്‍ വശമാക്കി.കണ്ണിയത്തുസ്താദിന്റെ ക്ലാസില്‍ അബൂദാവൂദ് സ്ഥിരമായി വായിച്ച്
കൊടുത്തിരുന്നത് ഇദ്ദേഹമായിരുന്നു. അത് കൊണ്ട് തന്നെ കാച്ചിനിക്കാട് (സ്ഥല നാമം) എന്ന പേരിലായിരുന്നു മഹാനെ ഉസ്താദ് അഭിസംബോധനംചെയ്തിരുന്നത്.
പഠന ശേഷം കടുപുറം എന്ന സ്ഥലത്ത് 25 കുട്ടികളുമായാണ് ആദ്യമായി ദര്സ്തുടങ്ങുന്നത്. കണ്ണിയത്തുസ്താദ്, ശംസുല്‍ ഉലമ, പൂക്കോയ തങ്ങള്‍ എന്നിവരുമായി അടുത്ത ബന്ധമുണ്ടായിരുന്നു ഇപ്പമുസ്ലിയാര്‍ക്ക്. 2008 ലാണ് മുശാവര മെമ്പറായി തെരെഞ്ഞെടുക്കപ്പെട്ടത്. ആ സമയത്ത് മക്കയിലായിരുന്നു ഉണ്ടായിരുന്നത്. അവിടെ വെച്ചാണ് വിവരമറിയുന്നത്.ഇപ്പോള്‍ വര്‍ഷങ്ങളായി കോട്ടുമല ഇസ്ലാമിക് കോംപ്ലക്സില്‍ പ്രിന്‍സിപ്പാളായി സേവനം, വിയോഗവിവരമറിഞ്ഞെത്തിയ സമൂഹത്തിലെ വിവിധ തുറകളിലുള്ളവരുടെ സാനിധ്യം കൊണ്ട് കാച്ചി നിക്കാട് ഗ്രാമം വീര്‍പ്പുമുട്ടി. ഇന്ന്് ഉച്ചയോടെ കാച്ചിനിക്കാട് ജുമാ മസ്ജിദ് ഖമ്പര്‍ സ്ഥാനില്‍ മറവു ചെയ്യും. തലമുറകളുടെ ഗുരുനാഥനോടുള്ള ആദരസൂചകമായി കൂട്ടിലങ്ങാടിയില്‍ വ്യാപാരികള്‍ ഹര്‍ത്താല്‍ ആചരിച്ചു.അനുശോചന യോഗവും ചേര്‍ന്നു.ജനാസ നമസ്ക്കാക്കാരത്തിന് പാണക്കാട് ഹൈദറലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും.
RECENT NEWS
എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ. നഷ്ടപരിഹാരം നല്‍കുക എന്നത് വിചിത്രമായ നടപടിയാണ്. വലിയ പ്രതീക്ഷയില്‍ യുഡിഎഫ് കൊണ്ടുവന്ന പ്രൊജക്ടാണിത്. നഷ്ടപരിഹാരം നല്‍കുന്നതോടെ പരാജയം [...]