വാട്‌സ്ആപ്പ് ഹര്‍ത്താല്‍: രണ്ട് പേര്‍ കൂടി അറസ്റ്റില്‍

വാട്‌സ്ആപ്പ് ഹര്‍ത്താല്‍: രണ്ട് പേര്‍ കൂടി അറസ്റ്റില്‍

തിരൂരങ്ങാടി: സോഷ്യല്‍ മീഡിയ ഹര്‍ത്താലിന്റെ മറവില്‍ റോഡ് തടയുകയും പോലീസുകാരനെ അക്രമിക്കുകയും ചെയ്ത കേസുകളില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. പി.ഡി.പി പ്രവര്‍ത്തകനും മൂന്നിയൂര്‍ പാറക്കടവ് സ്വദേശിയുമായ കൂനന്‍ വീടന്‍ മന്‍സൂര്‍ (36), വെളിമുക്ക് സൗത്ത് സ്വദേശി പിണങ്ങാത്തൊടി ജാഫര്‍ ഷരീഫ് (34) എന്നിവരെയാണ് തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്.
ദേശീയ പാത കക്കാട് വെച്ച് വിവാഹ പാര്‍ട്ടി സഞ്ചരിച്ച കാറ് തടയുകയും വരനെ കാറില്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്നത് തടഞ്ഞ തിരൂരങ്ങാടി സ്റ്റേഷനിലെ എം മുഹമ്മദ് റഫീഖ് എന്ന പോലീസുകാരനെ ആക്രമിസിച്ചെന്ന കേസിലാണ് മന്‍സൂര്‍ അറസ്റ്റിലായിരിക്കുന്നത്. തലപ്പാറയില്‍ വാഹനം തടയുകയും അക്രമം കാണിക്കുകയും ചെയ്‌തെന്ന കേസിലാണ് ജാഫര്‍ ഷരീഫിന്റെ അറസ്റ്റ്. ഇതോടെ ഹര്‍ത്താലുമായി ബന്ധപ്പെട്ട് കേസുകളില്‍ തിരൂരങ്ങാടിയില്‍ ഏഴ് പേര്‍ അറസ്റ്റിലായി.

Sharing is caring!