എ.ടി.എം കുട്ടി മൗലവി നിര്യാതനായി

എ.ടി.എം കുട്ടി മൗലവി നിര്യാതനായി

പരപ്പനങ്ങാടി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബേര്‍ഡ് മുന്‍ റീജ്യണല്‍ മുഫതിഷും,സമസ്ത ട്യൂട്ടറും ജംഇയ്യത്തുല്‍ മുഫത്തിഷീന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന എ ടി എം കുട്ടി മൗലവി ഉള്ളണം(70) നിര്യാതനായി. ഔദ്യോഗിക ജോലിയില്‍ നിന്ന് വിരമിച്ച ശേഷം ചേളാരി സമസ്ത ഓഫീസില്‍ ജോലി ചെയ്തു വരികയായിരുന്നു. നിലവില്‍ സമസ്ത മലപ്പുറം ജില്ലാ കമ്മിറ്റി അംഗം, തിരൂരങ്ങാടി മേഖല വൈസ്പ്രസിഡന്റ്, പരപ്പനങ്ങാടി മുനിസിപ്പല്‍ എസ് എം എഫ് പ്രസിഡന്റ്, ഉള്ളണം തഖ്വിയത്തുല്‍ ഇസ്ലാം സംഘം പ്രസിഡന്റ്, കോട്ടായി മഹല്ല് ഉപാധ്യക്ഷന്‍, ഉള്ളണം അബ്റാര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് മുഖ്യരക്ഷാധികാരി, എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു.ഭാര്യ:ഖദീജ. മക്കള്‍:മുഹമ്മദ് സ്വാലിഹ്, മുഹമ്മദ് സാലിം ഫൈസി, മുഹമ്മദ് നജീബ്, മുഹമ്മദ് നൗഫല്‍, ഉമ്മുക്കുല്‍സു, ഉമ്മുസല്‍മ, ഉമ്മുഹബീബ. മരുമക്കള്‍:അബ്ദുല്‍അസീസ് ചെട്ടിപ്പടി, അബ്ദുല്‍ഹക്കീം രാമനാട്ടുകര, മുഹമ്മദ് മൂന്നിയൂര്‍, ഫൗസിയാബീവി, തസ്ലീമ സഹ്‌റവിയ്യ, മുഹ്‌സിന, സുഹ്റ. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്കോയ തങ്ങള്‍ ജമലുല്ലൈലി, ഡോ:ബഹാവുദ്ധീന്‍ മുഹമ്മദ് നദ്വി കൂരിയാട്, പി കെ അബ്ദുറബ്ബ് എം എല്‍ എ, കെ മോയിന്‍കുട്ടി മാസ്റ്റര്‍, എം എ ചേളാരി, എ കെ ആലിപ്പറമ്പ്, സയ്യിദ് പി എസ് എച്ച് തങ്ങള്‍, സയ്യിദ് കെ എന്‍ സി തങ്ങള്‍, സയ്യിദ് ഹുസൈന്‍ തങ്ങള്‍ ജമലുല്ലൈലി, റഹീം മാസ്റ്റര്‍ ചുഴലി എന്നിവര്‍ വസതി സന്ദര്‍ശിച്ചു.

Sharing is caring!