ദേശീയപാത സ്ഥലമെടുപ്പില്‍ മാറ്റം ആവശ്യപ്പെട്ട് കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിയെ കണ്ടു
മലപ്പുറം: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് പികെ കുഞ്ഞാലിക്കുട്ടി എംപി മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തി. നിലവിലെ ദേശീയപാത പരമാവധി ഉയോഗപ്പെടുത്തി ആവശ്യമെങ്കില്‍ മാത്രം കൂടുതല്‍ സ്ഥലം ഏറ്റെടുക്കണമെന്ന് അദ്ദേഹം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. നിലവിലെ സര്‍വെ പ്രകാരം കൂടുതല്‍ വീടുകള്‍ നഷ്ടപ്പെടുമെന്നും അതിനാല്‍ ജനപ്രതിനിധികള്‍ നല്കിയ ബദല്‍ അലൈന്മെന്റ് പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടട്ടു. വിഷയത്തില്‍ മുഖ്യമന്ത്രി അനുകൂല നിലപാട് എടുക്കുമെന്നാണ് പ്രതീക്ഷയെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്തും ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ മലപ്പുറത്തും ചേര്‍ന്ന യോഗത്തിലും ജനപ്രതിനിധികള്‍ പുതിയ അലൈന്മെന്റ് നല്‍കിയിരുന്നു. ജനപ്രതിനിധികള്‍ നല്കിയ അലൈന്മെന്റ് പ്രകാരം നഷ്ടപ്പെടുന്ന വീടുകളുടെ എണ്ണം കുറവാണ്. ബദല്‍ അലൈന്മെന്റ് പരിഗണിച്ച് സര്‍വെ നടത്തണമെന്നും നടപടികള്‍ വേഗത്തിലാക്കി ഇരകള്‍ക്ക് പരമാവധി നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഇതിന് മുമ്പും പികെ കുഞ്ഞാലിക്കുട്ടി എംപി മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു. അതിനെ തുടര്‍ന്നാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നത്. ഹൈവേ അലൈന്മെന്റുമായി ബന്ധപ്പെട്ട് വ്യാപക പരാതി ഉയര്‍ന്ന എ ആര് നഗറിലും പാലച്ചിറമാട്ടിലും പികെ കുഞ്ഞാലിക്കുട്ടി സന്ദര്‍ശിക്കുകയും ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു.
RECENT NEWS
സമസ്ത-ലീഗ് സമവായ ചർച്ച ഒരു വിഭാഗത്തിന്റെ അസാനിധ്യത്തിൽ ഫലമില്ലാതെ അവസാനിച്ചു
മലപ്പുറം: സമസ്ത-ലീഗ് സമവായ ചർച്ച ഒരു വിഭാഗത്തിന്റെ അസാനിധ്യത്തിൽ ഫലമില്ലാതെ അവസാനിച്ചു. മലപ്പുറത്ത് നടന്ന യോഗത്തിൽ ലീഗ് അനുകൂല വിഭാഗം മാത്രമാണു പങ്കെടുത്തത്. ലീഗ് വിരുദ്ധ പക്ഷം വിട്ടുനിന്നു. എന്നാൽ സമസ്ത-ലീഗ് അഭിപ്രായ വ്യത്യാസങ്ങൾ [...]