മന്ത്രി ജലീല്‍ ഇടപെട്ട് തുറന്ന എടപ്പാളിലെസ്റ്റേഷന് മാസ്റ്റര്‍ ഓഫീസ് പൂട്ടാന്‍ നിര്‍ദ്ദേശം

എടപ്പാള്‍: മന്ത്രി കെ.ടി.ജലീലിന്റെ ശ്രമഫലമായി തുറന്ന കെ.എസ്.ആര്.ടി.സി സേ്റ്റഷന് മാസ്റ്റര്‍ ഓഫീസ് നിര്‍ത്തലാക്കാന്‍ നിര്‍ദ്ദേശം ദിവസങ്ങള്‍ക്കു മുമ്പ് കോര്പ്പറേഷന് എം.ഡിയായി നിയമിതനായ ടോമിന് തച്ചങ്കരിയാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സേ്റ്റഷന് മാസ്റ്ററുടെ ഒഴിവില്‍ ആളില്ലാത്തതിനാല്‍ അടച്ചു പൂട്ടാനാണ് നിര്‍ദ്ദേശ മെത്തിയിരിക്കുന്നത്. തൃശൂര്‍-കോഴിക്കോട് ദീര്‍ഘദൂര പാതയില്‍ കോര്‍പ്പറേഷന്റെ ഏക സ്റ്റേഷന് മാസ്റ്റര്‍ ഓഫീസിനാണ് താഴു വീഴുന്നത്. നിര്‍ദ്ദേശം പുന:പരിശോധിക്കണമെന്ന് പൊന്നാനി എ.ടി.ഒ എം.ഡിക്ക് ഇന്ന് കത്ത് നല്‍കും. കണ്ടനകത്തെ കെ.എസ്.ആര്.ടി.സി റീജനല്‍ വര്‍ക് ഷോപ്പിനു മുന്‍വശം കെ.ടി.ജലീലിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ ചെലവഴിച്ചാണ് കെട്ടിടവും റോഡും ഒരുക്കിയിരുന്നത്. വളാഞ്ചേരിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ ഓഫീസ് കെ.ടി.ജലീല്‍ പ്രത്യേക താല്‍പ്പര്യമെടുത്താണ് സ്വന്തം മണ്ഡലത്തിലേക്ക് കൊണ്ടുവന്നത്. നിലവില്‍ പൊന്നാനിയില്‍ നിന്ന് ഒരാള്‍ എത്തിയാന്ന് സേ്റ്റഷന് മാസ്റ്ററുടെ ജോലി നോക്കുന്നത്. പൊന്നാനിയിലെ ഉദ്യോഗസ്ഥന് പൊന്നാനിയില്‍ ജോലി ചെയ്താല്‍ മതിയെന്നാണ് പുതിയ നിര്‍ദ്ദേശത്തില്‍ പറയുന്നത്. ഓഫീസ് പൂട്ടുന്നത് ദീര്‍ഘദൂര യാത്രക്കാരെ പ്രയാസത്തിലാക്കും.
ദൂര യാത്രക്കാര്‍ക്ക് പ്രാഥമിക സൗകര്യങ്ങള്‍ നിര്‍വഹിക്കാനും ഭക്ഷണം കഴിക്കാനുള്ള കാന്റീനും ഉള്‍പ്പെടെ ഓഫീസിനോട് ചേര്‍ന്നുണ്ട്. കോര്‍പ്പറേഷനെ ലാഭത്തിലാക്കലാണ് തന്റെ പ്രഥമ കടമയെന്ന് പുതിയ മേധാവി പ്രസ്താവിച്ചതിനു പി റകെയാണ് നടപടിയും. ദീര്‍ഘദൂര ബസുകളില്‍ കയറാനായി നിത്യേന നൂറു കണക്കിന് യാത്രക്കാരാണ് സേ്റ്റഷന് മാസ്റ്റര്‍ ഓഫീസ് ആശ്രയിച്ച് എത്തിയിരുന്നത്.
RECENT NEWS

ദാറുൽ ഹുദ മഹാരാഷ്ട്ര സെന്റർ ഉദ്ഘാടനം ചെയ്തു
തിരൂരങ്ങാടി: ദാറുൽ ഹുദ മഹാരാഷ്ട്രാ സെന്ററിന്റെ ഉദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. മഹാരാഷ്ട്രയിലെ പാല്‍ഗര്‍ ജില്ലയില്‍ ഭീവണ്ടിക്കടുത്ത് കുഡൂസ് വഡോളിയിലാണ് വാഴ്സിറ്റിയുടെ ആറാമത് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. വൈസ് ചാന്‍സലര്‍ ഡോ. [...]