പുതുപൊന്നാനിയില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ കാര്‍ അടിച്ചു തകര്‍ത്തു.
പൊന്നാനി: പുതുപൊന്നാനിയില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ കാര്‍ സാമൂഹ്യ വിരുദ്ധര്‍ അടിച്ചു തകര്‍ത്തു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് അക്രമമുണ്ടായത്. പുതുപൊന്നാനി സൗത്ത് ബ്രാഞ്ച് സെക്രട്ടറി പി.കെ.ഷാഹുലിന്റെ കാറാണ് ഇരുട്ടിന്റെ മറവില്‍ സാമൂഹ്യ വിരുദ്ധര്‍ അടിച്ചു തകര്‍ത്തത്. രാത്രിയില്‍ ബന്ധുവിന്റെ വീട്ടില്‍ കാര്‍ പാര്‍ക്ക് ചെയ്തതിനു ശേഷം രാവിലെ തിരികെയെത്തിയപ്പോഴാണ് കാറിന്റെ പിന്‍ഭാഗത്തെ ചില്ലുകള്‍ അടിച്ചു തകര്‍ത്തത് ശ്രദ്ധയില്‍പ്പെട്ടത്. സാമൂഹ്യ വിരുദ്ധരാണ് അക്രമത്തിന് പിന്നിലെന്ന് ഷാഹുല്‍ പറഞ്ഞു. രണ്ട് വര്‍ഷം മുമ്പ് ഷാഹുലിന്റെ ബൈക്ക് ചിലര്‍ അഗ്നിക്കിരയാക്കിയിരുന്നു. സംഭവത്തില്‍ പൊന്നാനി പോലീസില്‍ പരാതി നല്കി.
RECENT NEWS
ലഹരിക്കെതിരെ റീൽ ഒരുക്കി മലപ്പുറത്തെ വിദ്യാർഥികൾ
മലപ്പുറം: സമൂഹത്തിൽ വർധിച്ചു വരുന്ന ലഹരിയുടെ ഉപയോഗത്തിനെതിരെ ജില്ലയിലെ കരിയർ ഗൈഡൻസ് & അഡോളസെന്റ്സ് കൗൺസിലിംഗ് സെല്ല് ഹയർ സെക്കന്ററി വിദ്യാർഥികൾക്കിടയിൽ സംഘടിപ്പിച്ച റീൽസ് മത്സര വിജയികളെ അനുമോദിച്ചു. സ്കൂൾ സൗഹൃദ ക്ലബ്ബുകളുടെ നേതൃത്വത്തിൽ [...]