കെടി ജലീലിനെതിരെ രൂക്ഷ വിമര്‍ശനവുമായി നജീബ് കാന്തപുരം
കോഴിക്കോട് : മന്ത്രി കെടി ജലീലിനെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് ലീഗ് നേതാവ് നജീബ് കാന്തപുരം. താനൂര്‍ അക്രമവുമായി ബന്ധപ്പെട്ട് കെ ടി ജലീല്‍ നടത്തിയ പ്രസ്താവനകള്‍ക്ക് മറുപടിയായാണ് നജീബ് കാന്തപുരം ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.
‘ഇടക്ക് ലീഗിനെ ചീത്ത വിളിച്ച് , പിന്നെ മഹല്ല് കമ്മിറ്റിക്കാരുടെ മീതെ വിമാനം പറത്തി, ലീഗിലെ ചില നേതാക്കള്‍ക്ക് പൂമാലയും ചിലര്‍ക്ക് മുള്‍കിരീടവും ചാര്‍ത്തി, ക്ഷേത്രങ്ങളിലെത്തുമ്പോള്‍ ദൈവങ്ങളെ വണങ്ങി, മലപ്പുറത്തെത്തുമ്പോള്‍ ഖുര്‍ആന്‍ ഓതി മന്ത്രിച്ച് നടത്തുന്ന ഈ കളിയുണ്ടല്ലോ സത്യത്തില്‍ വല്ലാതെ ബോറാവുന്നുണ്ട് മിസ്റ്റര്‍.. നിങ്ങള്‍ ശരിക്കും ആരാണ്? പിണറായി മന്ത്രി സഭയിലെ മഹല്ല് മുതവല്ലിയോ, അതോ പൊതുജനങ്ങള്‍ക്ക് മൊത്തം ചുമതലപ്പെട്ട മന്ത്രിയോ? ‘ ഫേസ്ബുക്ക് പോസ്റ്റില്‍ നജീബ് കാന്തപുരം പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
സയ്യിദ് കെ.ടി ജലീല്‍ കോയ തങ്ങളുടെ പോസ്റ്റ് വായിച്ചപ്പോള്‍ മനസ്സില്‍ നിറഞ്ഞത് ഒരു ലോഡ് പുച്ഛം മാത്രം. മുസ്ലിം ലീഗ് വിട്ട ശേഷം ജലീലിന് പല സ്ഥാനങ്ങളും ലഭിച്ചിട്ടുണ്ട്. എക്കാലവും അദ്ധേഹത്തിന്റെ അഭിലാഷമായ പാര്‍ലമെന്ററി പദവികള്‍ പല വഴിയിലൂടെ നേടിയെടുക്കാനായിട്ടുണ്ട്. ഇന്ന് ഇരിക്കുന്ന മന്ത്രി പദവി വരെ നേടിയിട്ടും ജലീലിനെ വേട്ടയാടുന്ന അപകര്‍ഷതാ ബോധം പതഞ്ഞൊഴുകുന്നതിന് ഇതിനേക്കാള്‍ നല്ലൊരു ഉദാഹരണം ഇനി വേറെ നിരത്തേണ്ടതില്ല. ഷെക്സ്പിയര്‍ നാടകത്തിലെ ലേഡി മാക്ബത്തിനെ പോലെ തന്റെ കൈകളിലെ പാപക്കറയാണോ കുറ്റബോധമാണോ ഇവ്വിധം ജലീലിന്റെ ഉറക്കം കെടുത്തുന്നതെന്ന് മനസ്സിലാവുന്നില്ല. ഒരേ സമയം മതേതര മുഖം മൂടിയണിഞ്ഞും പിന്നെ ബല്ല്യ തങ്ങള്‍ ചമഞ്ഞ് സമുദായത്തിന്റെ ഒപ്പം കിടന്നും കാണിക്കുന്ന പരകായ പ്രവേശം കണ്ട് ശരിക്കും ഓക്കാനം വരുന്നു. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ക്ക് ശേഷം ഉദയം കൊണ്ട ബല്ല്യ തങ്ങളായും മത സൗഹാര്‍ദ്ധത്തിന്റെ മലപ്പുറം മോഡലായും ചമഞ്ഞ് നടത്തുന്ന ഈ ശുദ്ധ നാടകം കാണുമ്പോള്‍ ഇയാളുടെ മനോ നില തന്നെ തകരാറിലായോ എന്നു കൂടെ സംശയിക്കുന്നവരെ കുറ്റം പറയാനാവില്ല.
ഇടക്ക് ലീഗിനെ ചീത്ത വിളിച്ച് , പിന്നെ മഹല്ല് കമ്മിറ്റിക്കാരുടെ മീതെ വിമാനം പറത്തി, ലീഗിലെ ചില നേതാക്കള്‍ക്ക് പൂമാലയും ചിലര്‍ക്ക് മുള്‍കിരീടവും ചാര്‍ത്തി, ക്ഷേത്രങ്ങളിലെത്തുമ്പോള്‍ ദൈവങ്ങളെ വണങ്ങി, മലപ്പുറത്തെത്തുമ്പോള്‍ ഖുര്‍ആന്‍ ഓതി മന്ത്രിച്ച് നടത്തുന്ന ഈ കളിയുണ്ടല്ലോ സത്യത്തില്‍ വല്ലാതെ ബോറാവുന്നുണ്ട് മിസ്റ്റര്‍.. നിങ്ങള്‍ ശരിക്കും ആരാണ്? പിണറായി മന്ത്രി സഭയിലെ മഹല്ല് മുതവല്ലിയോ, അതോ പൊതുജനങ്ങള്‍ക്ക് മൊത്തം ചുമതലപ്പെട്ട മന്ത്രിയോ?
സത്യത്തില്‍നിങ്ങളുടെ ഫേസ് ബുക്ക് പോസ്റ്റുകള്‍ വായിച്ചാല്‍ ഒരു ശരാശരിക്കാരനു തോന്നുക, നിങ്ങള്‍ കേരളത്തിലെ മുസ്ലിം സമുദായത്തിലേക്ക് നിയോഗിക്കപ്പെട്ട മന്ത്രിയാണെന്നാണ്. ഹര്‍ത്താലിന്റെ മറവില്‍ സമുദായത്തിന്റെ നെഞ്ചത്ത് കയറിക്കൊട്ടിയിട്ട് ഇപ്പോ പാണക്കാട്ടെ തങ്ങളെ പിടിച്ച് രക്ഷപ്പെടാന്‍ നടത്തുന്ന സര്‍ക്കസ് ശരിക്കും ഒരു മഹാദുരന്തമാണ്. മാധ്യമവും മീഡിയാ വണ്ണും ഊതി വീര്‍പ്പിച്ച ഈ മഹാന് ഇപ്പോള്‍ മതേതരത്വം തെളിയിക്കാന്‍ അവരെ കൂടി തള്ളി പറയുന്നത് കാണുമ്പോള്‍ ശരിക്കും ലജ്ജ തോന്നുന്നു.ജലീല്‍ ജമാഅത്തിനെ തള്ളിപ്പറയുന്നത് സ്വന്തം വാപ്പയെ തള്ളി പറയുന്നതിന് തുല്യമാണ്. ഏതായാലും ഈ ഏകാംഗാഭിനയം തുടര്‍ന്നോളൂ..പിരിഞ്ഞു പോരുമ്പോള്‍ പിണറായിയുടെ വക ഒരു വെങ്കലമെങ്കിലും കിട്ടാതിരിക്കില്ല.
RECENT NEWS
വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി
തിരൂർ: വളവന്നൂർ കുറുക്കോൾ സമദാനഗറിൽ വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മൈലാടിക്കുന്നത് ബാവയുടെ ഭാര്യ നഫീസയാണ് (55) അയൽവാസിയുടെ വീട്ടുപറമ്പിലെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ [...]