ദേശീയപാത സര്‍വ്വേക്കെതിരെ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്
പൊന്നാനി: പൊന്നാനി താലൂക്കിലെദേശീയപാത സര്‍വ്വേക്കെതിരെ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് രംഗത്ത് . ദേശീയപാത വികസനവുമായി ബന്ധപ്പെട്ട സര്‍വ്വേയില്‍ അപാകതകളേറെയുണ്ടെന്നും പൊന്നാനി താലൂക്കിലെ പരാതികള്‍ സ്പെഷ്യല്‍ ഓഫീസര്‍ക്ക് കൈമാറുമെന്നും സ്പീക്കര്‍
2013-ലെ അലൈന്മെന്റ് പ്രകാരം പൊന്നാനി താലൂക്കില്‍ പരാതികള്‍ കുറവായിരുന്നു. പഴയ അലൈന്മെന്റ് പ്രകാരം പതിനൊന്ന് വീടുകള്‍ മാത്രം നഷ്ടമാവുന്നയിടത്ത് പുതുക്കിയ അലൈന്മെന്റ് പ്രകാരം പൊന്നാനി താലൂക്കില്‍ 39 വീടുകള്‍ നഷ്ടമാവുന്ന സാഹചര്യമാണുള്ളത്. നേരത്തെയുള്ള 30 മീറ്ററില്‍ നിന്ന് പതിനഞ്ച് മീറ്റര്‍ കൂടി ഭൂമി ഏറ്റെടുക്കുമ്പോള്‍ മധ്യഭാഗത്ത് നിന്ന് അളക്കേണ്ടതിന് പകരം വശങ്ങളില് നിന്ന് അളവെടുത്തതാണ് അപാകതകള്‍ക്ക് കാരണമായത്.പുതിയ അലൈന്മെന്റ് തയ്യാറാക്കിയ ഏജന്‍സിയുടെ നിരുത്തവാദിത്വമാണ് ഇതിന് കാരണം.നിലവിലെ അലൈന്മെന്റില് അടുത്തിടെ ഗവര്‍ണ്ണര്‍ ഉദ്ഘാടനം ചെയ്ത ബാങ്കിന്റെ കെട്ടിടം പോലും നഷ്ടമാവുന്ന സാഹചര്യമാണുള്ളത്.45 മീറ്റര്‍ ഏറ്റെടുക്കുന്നതിന് പൊന്നാനി താലൂക്കില്‍ ആരും എതിരല്ല.എന്നാല്‍ അലൈന്‍മെന്റിലെ മാറ്റം മൂലമുണ്ടാകുന്ന നഷ്ടം നിരവധിയാണ്. കുറ്റിപ്പുറം – ചമ്രവട്ടം ബൈപ്പാസില്‍ അലൈന്‍മെന്റിലെ ക്രമക്കേട് വ്യക്തമാണ്. ഭൂമി നഷ്ടമാവുന്നവരില്‍ നിന്നും, പഞ്ചായത്ത് പ്രസിഡന്റുമാരില്‍ നിന്നും ലഭിച്ച പരാതികള്‍ ക്രോഡീകരിച്ച് സ്പെഷ്യല്‍ ഓഫീസര്‍ക്ക് പരാതി നല്‍കുമെന്നും സ്പീക്കര്‍ പറഞ്ഞു.
RECENT NEWS
എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ. നഷ്ടപരിഹാരം നല്‍കുക എന്നത് വിചിത്രമായ നടപടിയാണ്. വലിയ പ്രതീക്ഷയില്‍ യുഡിഎഫ് കൊണ്ടുവന്ന പ്രൊജക്ടാണിത്. നഷ്ടപരിഹാരം നല്‍കുന്നതോടെ പരാജയം [...]