കുഞ്ഞാലിക്കുട്ടി കരിപ്പൂര്‍ വിമാനത്താവള ഡയറക്ടറുമായി ചര്‍ച്ച നടത്തി

കുഞ്ഞാലിക്കുട്ടി  കരിപ്പൂര്‍ വിമാനത്താവള  ഡയറക്ടറുമായി  ചര്‍ച്ച നടത്തി

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട് പി.കെ.കുഞ്ഞാലിക്കുട്ടി എം.പി പുതുതായി ചുമതലയേറ്റ ഡയറക്ടര്‍ ശ്രീനിവാസ റാവുവുമായി ചര്‍ച്ച നടത്തി. വിമാനത്താവളത്തിന്റെ സമഗ്ര വികസനം, വലിയ വിമാനങ്ങളുടെ സര്‍വീസ് എന്നിവ സംബന്ധിച്ചായിരുന്നു ചര്‍ച്ച. വിമാനത്താവള ഉപദേശക സമിതി ചെയര്‍മാന്‍ കൂടിയാണ് പി.കെ.കുഞ്ഞാലിക്കുട്ടി. പി.കെ.കുഞ്ഞാലിക്കുട്ടി എം.പിയുടെ ഓഫീസിലായിരുന്നു കൂടികാഴ്ച. വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിന് ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അദ്ദേഹം ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. വിമാനത്താവളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് ഉടന്‍ യോഗം വിളിച്ച് ചേര്‍ക്കുമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Sharing is caring!