ഹര്‍ത്താലിന്റെ മറവില്‍ അക്രമം തിരൂരില്‍ ആറ് പേര്‍ അറസ്റ്റില്‍

ഹര്‍ത്താലിന്റെ മറവില്‍ അക്രമം തിരൂരില്‍ ആറ് പേര്‍ അറസ്റ്റില്‍

തിരൂര്‍: വാട്‌സാപ്പ് കൂട്ടായ്മയുടെ മറവില്‍ തിരൂരില്‍ അക്രമം നടത്തിയ ആറ് പേരെ തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ രണ്ടു പേര്‍ മുസ്ലീം ലീഗുകാരും രണ്ടു പേര്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുമാണ്. വെട്ടം പടിയത്ത് ആര്‍.എസ്.എസ്.ശാഖ അക്രമിച്ച കേസില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകരായ കൂട്ടാ യി ആശാന്‍ പടി സ്വദേശികളായ ചേലക്കല്‍ യാസര്‍ അറഫാത്ത് (24) ചക്ക ണ്ടാ റ്റില്‍ ജംഷാര്‍ (35) എന്നിവരെ അറസ്റ്റ് ചെയ്തു. യാസര്‍ അറഫാത്ത് നേരത്തെ മൂന്നു വധശ്രമകേസുകളിലെ പ്രതിയാണ്. അഡീഷണല്‍ സെഷന്‍സ് ജഡ്ജിയുടെ കാര്‍ തടഞ്ഞ് ഭീഷണിപ്പെടുത്തിയതിന് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ തലക്കടത്തൂര്‍ ആലിന്‍ ചുവട് സ്വദേശി കല്ലേരി മുഹമ്മദ് അഷറഫ്(48) അറസ്റ്റിലായി.ഹര്‍ത്താല്‍ ദിവസം പോലീസ് സ്റ്റേഷന്‍ അക്രമിച്ച കേസിലും ഇയാള്‍ പ്രതിയാണ്. സ്റ്റേഷന്‍ അക്രമിച്ച കേസില്‍ വെട്ടം പള്ളിപ്പുറം പെരിന്തല്ലൂര്‍ സ്വദേശിഅബ്ദുള്‍ വഹാബ് (26) ബി.പി.അങ്ങാടിയില്‍ അയ്യപ്പഭക്തന്‍മാരെ അക്രമിച്ച കേസില്‍ ചെപ്പോന്റ് പറമ്പില്‍ ഫൈസല്‍ എന്ന മച്ചാന്‍ ഫൈസല്‍(20) കൊടക്കല്‍ തൊട്ടിക്കാട്ടില്‍ മൊയ്തീന്‍ (37) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.സി.സി.ടി.വി, മൊബൈല്‍ ഫോണുകള്‍ എന്നിവയുടെ സഹായത്തോടെ വിവിധ കേസുകളില്‍ 30 പേരെ കൂടി തിരിച്ചറിഞ്ഞിട്ടുണ്ട്.ഹര്‍ത്താല്‍ അക്രമത്തില്‍ ഇതിനകം 66 പേര്‍ തിരൂരില്‍ അറസ്റ്റിലായിട്ടുണ്ട്.

Sharing is caring!