ഹര്‍ത്താല്‍ അക്രമത്തിന് സാമുദായിക നിറം നല്‍കിയത് മന്ത്രി ജലീലെന്ന് കുഞ്ഞാലിക്കുട്ടി

ഹര്‍ത്താല്‍ അക്രമത്തിന്  സാമുദായിക നിറം  നല്‍കിയത് മന്ത്രി ജലീലെന്ന് കുഞ്ഞാലിക്കുട്ടി

അപ്രഖ്യാപിത ഹര്‍ത്താലിന്റെ പിന്നില്‍ ആര്‍.എസ്.എസ് അനുഭാവികളാണെന്നു ബോധ്യപ്പെട്ടിരിക്കുകയാണെന്നും ഈ വിഷയം ഗൗരവമായി കാണണമെന്നും ശരിയായ രീതിയില്‍ അന്വേഷണം നടത്തണമെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ഹര്‍ത്താലിന്റെ മറവില്‍ നടന്ന അക്രമത്തിന് സമുദായിക നിറം നല്‍കിയത് മന്ത്രി കെ.ടി ജലീലാണെന്നും അദ്ദേഹം ആരോപിച്ചു. സോഷ്യല്‍ മീഡിയ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തടയുന്നതിന് പോലീസ് പരാജയപ്പെട്ടു. ഈവഷയത്തില്‍ മന്ത്രി ജലീല്‍ നടത്തിയ പ്രസ്താവനകള്‍ മുസ്ലിംമത വിഭാഗത്തെ പ്രതിക്കൂട്ടിലാക്കാന്‍ മാത്രമാണു ഉപകരിച്ചതെന്ന ആരോപണം മുസ്ലിംലീഗിനും യൂത്ത്‌ലീഗിനുണ്ട്. താനൂരില്‍ സന്ദര്‍ശനം നടത്തിയ ജലീല്‍ ഹൈന്ദവ സഹോദരങ്ങളുടെ കടകള്‍ തല്ലിത്തകര്‍ത്തത് ശരിയാക്കി നല്‍കാന്‍ പണപ്പിരിവും നടത്താന്‍ നേതൃത്വം നല്‍കിയിരുന്നു. ഇതെല്ലാം തെറ്റായ സന്ദേശമാണ് ജനങ്ങള്‍ക്ക് നല്‍കിയതെന്നാണ് ആരോപണം.

Sharing is caring!