കത്വ സംഭവം: കാശ്മീര്‍ സന്ദര്‍ശന അനുഭവം പങ്കുവെച്ച് ഇ.ടി
കൊണ്ടോട്ടി: പിഞ്ചുബാലിക കൊടും പീഡനങ്ങള്‍ക്കിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ അനുശോചനം അറിയിക്കാനായി കാശ്മീര്‍ സന്ദര്‍ശിച്ച അനുഭവങ്ങള്‍ പങ്കുവെച്ചു ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി.
ബാലികയുടെ മാതാപിതാക്കളെയും കുടുംബത്തെയും നേരില്‍കണ്ടു സങ്കടം പങ്കുവെക്കുകയും ആശ്വസിപ്പിക്കുകയും ചെയ്ത അനുഭവങ്ങളുടെ തുറന്നു പറച്ചില് സദസ്സിനെ ഈറനാണിയിച്ചു. വാഴക്കാട് മപ്രത്തെ സ്വന്തം വീട്ടുമുറ്റത്ത് വെച്ച് കൊണ്ടോട്ടി മണ്ഡലം എം.എസ്.എഫ് കമ്മിറ്റി സങ്കടിപ്പിച്ച സംവാദത്തിലാണ് പൊന്നാനി എം.പിയും മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറിയുമായ ഇ.ടി മുഹമ്മദ് ബഷീര്‍ തന്റെ അനുഭവം വിവരിച്ചത്.
ഇ.ടി യുടെ നേതൃതത്തില്‍ ജാര്‍ഖണ്ഡ്, മുസാഫിര്‍ നഗര്‍, ജാര്‍ഖണ്ഡ്, ആസ്സാം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നടന്നുവരുന്ന ഫാസിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനങ്ങളെ കുറിച്ചും ചടങ്ങില്‍ വിശദീകരിച്ചു. ജാര്‍ഖണ്ഡിലെ തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പില്‍ ലീഗിന്റെ മുന്നേറ്റം ന്യൂനപക്ഷ രാഷ്ട്രീയത്തിന് പുതുപ്രതീക്ഷ നല്‍കുന്നതാണെന്നും ഉടന്‍ വിപ്ലവം എന്ന മുദ്രാവാക്യവുമായി യുവാക്കളെ വഴിതെറ്റിക്കുന്നവരെ കരുതിയിരിക്കണമെന്നും ഇ.ടി പറഞ്ഞു. എഴുത്തുകാരനും എസ്.ടി.യു സംസ്ഥാന പ്രസിഡണ്ടുമായ അഹമ്മദ് കുട്ടി ഉണ്ണിക്കുളം, എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് പി.വി.അഹമ്മദ് ഷാജു, ജഹല്ലാ പഞ്ചായത്ത് മെമ്പര്‍ ഷറീനാ ഹസീബ്, ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി അഡ്വ. എം.കെ.സി. നൗഷാദ് , മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി കെ.ടി.സക്കീര്‍ ബാബു ,മണ്ഡലം എം.എസ്.എഫ് പ്രസിഡന്റ് പി.കെ ഷാഹുല്‍ ഹമീദ്, ജനറല്‍ സെക്രട്ടറി കെ.എം.ഇസ്മായീല്‍ ,ട്രഷറര്‍ നവാസ് ശരീഫ് എന്നിവര്‍ സംബന്ധിച്ചു.
RECENT NEWS
ലഹരിക്കെതിരെ റീൽ ഒരുക്കി മലപ്പുറത്തെ വിദ്യാർഥികൾ
മലപ്പുറം: സമൂഹത്തിൽ വർധിച്ചു വരുന്ന ലഹരിയുടെ ഉപയോഗത്തിനെതിരെ ജില്ലയിലെ കരിയർ ഗൈഡൻസ് & അഡോളസെന്റ്സ് കൗൺസിലിംഗ് സെല്ല് ഹയർ സെക്കന്ററി വിദ്യാർഥികൾക്കിടയിൽ സംഘടിപ്പിച്ച റീൽസ് മത്സര വിജയികളെ അനുമോദിച്ചു. സ്കൂൾ സൗഹൃദ ക്ലബ്ബുകളുടെ നേതൃത്വത്തിൽ [...]