ഹര്‍ത്താലിന്റെ പേരില്‍ സക്കാര്‍ നിരപരാധികളെ വേട്ടയാടുന്നു: കെ.പി.എ മജീദ്

ഹര്‍ത്താലിന്റെ പേരില്‍  സക്കാര്‍ നിരപരാധികളെ  വേട്ടയാടുന്നു: കെ.പി.എ മജീദ്

മലപ്പുറം: സോഷ്യല്‍മീഡികള്‍ വഴി രൂപംകൊണ്ട ഹര്‍ത്താല്‍ ചില വിദ്വേഷ ശക്തികളുടെ വ്യക്തമായ ആസൂത്രണത്തിലൂടെ രൂപപ്പെട്ടതാണെന്നും ഇതു വഴി സര്‍ക്കാര്‍ നിരപരാധികളെ വേട്ടയാടുന്നത് പ്രതിഷേധാര്‍ഹമാണെന്നും മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. ഇതു സംബന്ധിച്ച് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ ഉജിതമായ നടപപടിയെടുക്കണം. ഈ ആവശ്യം ഉന്നയിച്ച് മുസ്ലിം ലീഗ് പാര്‍ട്ടി നേരത്തെ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയിരുന്നു. ഹര്‍ത്താലിന്റെ മറവില്‍ വര്‍ഗീയ കലാപമുണ്ടാക്കുകയാരിന്നു ആര്‍.എസ്.എസ്, ബി.ജെ.പി കേന്ദ്രങ്ങളുടെ ലക്ഷ്യം. ആക്രമണങ്ങള്‍ക്ക് പിന്നില്‍ അന്തര്‍ദേശീയ ഗൂഢാലോചനയുണ്ടെന്ന ബി.ജെ.പി ദേശീയ നേതാവ് പി.കെ കൃഷ്ണദാസിന്റെ പ്രസ്താവന അന്വേഷണം വഴിതിരിച്ചുവിടാന്‍ വേണ്ടി മാത്രമാണ്.

താനൂരില്‍ പ്രത്യേക മതവിഭാഗത്തിന്റെ കടകള്‍ അക്രമിച്ചു എന്ന രീതിയില്‍ മന്ത്രി കെ.ടി ജലീലില്‍ നടത്തിയ പ്രസ്താവന നിര്‍ഭാഗ്യകരമാണ്. മലപ്പുറത്തിന്റെ മതസൗഹാര്‍ദ്ദ പെരുമയെ അപമാനിക്കുകയാണ് പ്രസ്തവാന കൊണ്ട് ജലീല്‍ ലക്ഷ്യമിട്ടത്. ഹര്‍ത്താല്‍ ദിവസം താനൂരില്‍ 19 കടകള്‍ അക്രമിക്കപ്പെടുകയുണ്ടായി. മുസ്ലിം ലീഗ് പാര്‍ട്ടിയുടെ താനൂര്‍ മുനിസിപ്പല്‍ പ്രസിഡന്റ് ടി.പി.എം അബ്ദുല്‍ കരീമിന്റെ വ്യാപാര സ്ഥാപനമടക്കം 13 ഓളം കടകള്‍ മുസ്ലിം മതവിഭാഗക്കാരുടേതാണ്. കെ.ആര്‍. ബേക്കറി ഷട്ടര്‍ തകര്‍ത്ത് അക്രമം കാണിച്ചത് സി.പി.എം ക്രിമിനലുകളാണ്. സി.സി.ടി.വി ദൃശ്യങ്ങള്‍ ഇത് വ്യക്തമാക്കുന്നുണ്ട്. താനൂരിലെ തീരദേശ സംഘര്‍ഷ സമയത്ത് മുസ്ലിം ലീഗ് നേതാവ് എം.പി അഷ്‌റഫിന്റെ വീട് തകര്‍ത്ത് കൊള്ളയടിക്കുകയും കോര്‍മ കടപ്പുറത്തെ അക്രമത്തിന് നേതൃത്വം നല്‍കുകയും ചെയ്ത സി.പി.എമ്മുകാരാണ് താനൂരിലെ ഹിന്ദു കടകള്‍ അക്രമിച്ചിട്ടുള്ളത്. ഇവരെ രക്ഷിക്കാനാണ് മന്ത്രി കെ ടി ജലീല്‍ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ഹര്‍ത്താലിന്റെ മറവില്‍ വ്യാപകമായി നിരപരാധികളെ പൊലീസ് വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. ഹര്‍ത്താല്‍ ദിവസം റോഡിലിറങ്ങിയവരേയും അല്ലാത്തവരേയും പ്രതിയാക്കുകയും ഏറ്റവും ഗൗരവകരമായിട്ടുള്ള ജാമ്യം പോലും ലഭിക്കാത്ത പോക്‌സോ വകുപ്പുകള്‍ ചുമത്തുകയുമാണ് ചെയ്യുന്നത്. ഇത്തരത്തില്‍ അറസ്റ്റ് നടക്കുന്നതും വകുപ്പുകള്‍ ചുമത്തപ്പെടുന്നതും മലപ്പുറം ജില്ലയില്‍ മാത്രമാണ്. ഇതിനു പിന്നിലും വലിയ അജണ്ടയുണ്ട്.

പ്രതിഷേധക്കാര്‍ ഇരയുടെ പേര് പറഞ്ഞുവെന്നു പറഞ്ഞ് പൊലീസ് പുതിയ കേസുകള്‍ തലയില്‍ കെട്ടിവെക്കുന്നുണ്ട്. ഫല്‍ക്‌സ് ബോര്‍ഡ് സ്ഥാപിച്ച സംഘടനകളുടേ നേരെയും പോസ്‌കോ ചുമത്താനും സി.പി.എം ഭരണകൂടം ശ്രമം നടത്തുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം സി.പി.എം മുഖപത്രമായ ദേശാഭിമാനിയില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയിലും ഇരയുടെ പേര് പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പ്രസ്താവനയിലും ഫേസ്ബുക്ക് പോസ്റ്റിലും ഇരയുടെ പേര് വ്യക്തമാക്കുന്നുണ്ട്. പൊലീസിന്റെ ചുക്കാന്‍ പിടിക്കുന്ന ഡി.ജി.പിയും ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. പോസ്‌കോ വകുപ്പ് ചുമത്തി കേസ് എടുക്കുകയാണെങ്കില്‍ ആദ്യം കേസെടുക്കെണ്ടത് കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിലാണ്. വ്യാപകമായി രീതിയില്‍ കള്ള കേസുണ്ടാക്കി നിരപരാധികളെ വേട്ടയാടാനുള്ള ശ്രമങ്ങളെ മുസ്ലിം ലീഗ് പാര്‍ട്ടി ശക്തമായി നേടിരുമെന്നും ഹര്‍ത്താലിന് ആഹ്വാനം ചെയ്ത ആര്‍.എസ്.എസ് കാരെ പടികൂടിയിട്ടുണ്ടെങ്കിലും അവരെ രക്ഷപ്പെടുത്താന്‍ ശ്രമം നടക്കുന്നുണ്ടെന്നും ഇത്തരം ഇടപെടലുകള്‍ക്ക് ആരും വഴങ്ങളരുതെന്നും കെ.പി.എ മജീദ് വാര്‍ത്താ കുറിപ്പില്‍ വ്യാക്തമാക്കി.

Sharing is caring!