അബ്ദുറഹിമാന്‍ രണ്ടത്താണി എസ്.എം.ഇ.ഒ സംസ്ഥാന പ്രസിഡന്റ്

അബ്ദുറഹിമാന്‍  രണ്ടത്താണി  എസ്.എം.ഇ.ഒ   സംസ്ഥാന പ്രസിഡന്റ്

മലപ്പുറം: തിരിച്ചെത്തുന്ന പ്രവാസികളെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി ചെറുകിട വ്യവസായ രംഗത്ത് സാധ്യകളൊരുക്കുന്നതിന് കര്‍മ പദ്ധതികള്‍ ആവിഷ്‌ക്കരിക്കാന്‍ മലപ്പുറത്ത് ചേര്‍ന്ന കേരള സേ്റ്ററ്റ് എസ്.എം.ഇ.ഒ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. വ്യവസായ സാധ്യതകള്‍ പഠിച്ച് അനുയോജ്യമായ പ്രൊജക്ടുകള്‍ തയ്യാറാക്കാനും അതുവഴി ധനകാര്യ സ്ഥാപനങ്ങളുടെ സഹായം ലഭ്യമാക്കാനും സഹായങ്ങള്‍ നല്‍കാനുമാണ് പദ്ധതി. സര്‍ക്കാറിന്റെ വികലമായ വ്യവസായ നടപടികള്‍ കാരണം ആത്മഹത്യ ചെയ്ത തൃശൂര്‍ വടക്കഞ്ചേരിയിലെ ഇ.പി.സുരേഷിന്റെ കുടുംബത്തിന് ധനസഹായം നല്‍കാനും തീരുമാനിച്ചു. കേരളത്തിലെ ചെറുകിട വ്യവസയങ്ങളുടെ ലൈസന്‍സ് പുതുക്കുന്ന കാലപരിധി ഒരു വര്‍ഷത്തില്‍ നിന്ന് അഞ്ച് വര്‍ഷമായി ഉയര്‍ത്താനുള്ള ഉത്തരവ് നടപ്പിലാക്കുന്നത് അകാരണമായി വൈകിപ്പിക്കുന്നതില്‍ യോഗം ഉത്കണ്ഠ രേഖപ്പെടുത്തി. യോഗത്തില്‍ മുന്‍ എം.എല്‍.എ അബ്ദുറഹ്മാന്‍ രണ്ടത്താണി, എം.ബി.അഫ്‌സല്‍, കെ.പി.ഹുസൈന്‍ ഹാജി, പി.ജെ.ജോര്‍ജ്ജ് കുട്ടി, ഇ.അബൂബക്കര്‍ ഹാജി, മുഹമ്മദ് ഗദ്ദാഫി, കെ.പി.അനില്‍ദേവ്, മാഹിന്‍ അബൂബക്കര്‍, മുഹമ്മദ് ബാപ്പു, നാസര്‍ കടമ്പോട്ട് പ്രസംഗിച്ചു. കേരളത്തിലെ അംഗീകൃത സംഘടനയായ കേരള സേ്റ്ററ്റ് എസ്.എം.ഇ.ഒ സംസ്ഥാന പ്രസിഡന്റായി മുന്‍ എം.എല്‍.എ അബ്ദുറഹ്മാന്‍ രണ്ടത്താണിയേയും സംസ്ഥാന സെക്രട്ടറിയായി എം.ബി.അഫ്‌സലിനെയും വീണ്ടും തെരഞ്ഞെടുത്തു. കെ.പി.ഹുസൈന്‍ ഹാജി (മലപ്പുറം), പി.ജെ.ജോര്‍ജ്ജ് കുട്ടി (തൃശൂര്‍), ഇ.അബൂബക്കര്‍ ഹാജി (കാസര്‍ഗോഡ്) എന്നിവരെ വൈസ് പ്രസിഡന്റുമാരായും മുഹമ്മദ് ഗദ്ദാഫി (മലപ്പുറം), കെ.പി.അനില്‍ദേവ്(എറണാകുളം), മാഹിന്‍ അബൂബക്കര്‍ (തിരുവനന്തപുരം), മുഹമ്മദ് ബാപ്പു (കോഴിക്കോട്) എന്നിവരെ സെക്രട്ടറിമാരായും ട്രഷറര്‍ ആയി രമേശ് നടുത്തൊടി (മലപ്പുറം) യേയും 31 അംഗ സംസ്ഥാന കമ്മിറ്റിയെയും തെരഞ്ഞെടുത്തു.

Sharing is caring!