താനൂരില്‍ പുതിയ ലീഗ് ഓഫീസ് ഉദ്ഘാടനം ചെയ്തു

താനൂര്‍: പനങ്ങാട്ടൂര്‍ കീരാട്ടുപുറയില് ആരംഭിച്ച സി.എച്ച്. മുഹമ്മദ്കോയ മെമ്മോറിയല്‍ യൂത്ത് സെന്ററും മുസ്ലിം ലീഗ് ഓഫീസും താനൂര്‍ നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് സയ്യിദ് മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പനയത്തില്‍ മുസ്തഫ ഹാജി അധ്യക്ഷത വഹിച്ചു. മൊയ്ദീന് ഫൈസി പ്രാര്‍ത്ഥന നടത്തി. താനൂര്‍ മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി എം.പി. അഷറഫ്, മുനിസിപ്പല്‍ മുസ്ലിം ലീഗ് പ്രസിഡന്റ് ടിപിഎം അബ്ദുല്‍കരീം, മുനിസിപ്പല്‍ വൈസ് ചെയര്മാന് സി മുഹമ്മദ് അഷറഫ്, താനൂര്‍ മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് റഷീദ് മോര്യ, തിരൂരങ്ങാടി മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ജാഫര്‍ പനയത്തില്‍, സയ്യിദ് മോന് തങ്ങള്‍, അബ്ദുസ്സലാം സിപി, വികെ ഖാലിദ്, സൈദലവി നെല്ലിക്കാട്ടില്‍,നൗഷാദ് പി,മുഹമ്മദ് അലി ഹാജി പി, സയ്യിദ് റിഷാദ് തങ്ങള്‍, കെ,മുഹമ്മദ് കോയ, ഷാഹിദ് എന്‍,തുഫൈല്‍ സിപി,തസ് രീഫ് എന്‍,ജാസിം പി,മുസ്തഫ സിപി, ഹസ്സന് ടി എന്നിവര്‍ പ്രസംഗിച്ചു. കെഎംസിസി പനങ്ങാട്ടൂര്‍ മഹല്ല് കമ്മിറ്റിയുടെ കീഴില്‍ നല്കി വരുന്ന മെഡിക്കല്‍ ഉപകരണങ്ങളില്‍ നിന്ന് വീല്‍ ചെയറിന്റെ വിതരണവും മുത്തുക്കോയ തങ്ങള്‍ നിര്‍വ്വഹിച്ചു.
RECENT NEWS

ദാറുൽ ഹുദ മഹാരാഷ്ട്ര സെന്റർ ഉദ്ഘാടനം ചെയ്തു
തിരൂരങ്ങാടി: ദാറുൽ ഹുദ മഹാരാഷ്ട്രാ സെന്ററിന്റെ ഉദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. മഹാരാഷ്ട്രയിലെ പാല്‍ഗര്‍ ജില്ലയില്‍ ഭീവണ്ടിക്കടുത്ത് കുഡൂസ് വഡോളിയിലാണ് വാഴ്സിറ്റിയുടെ ആറാമത് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. വൈസ് ചാന്‍സലര്‍ ഡോ. [...]