മകനൊപ്പം ബൈക്കില്‍ പോകുമ്പോള്‍ ബസിനു മുകളില്‍ വസ്ത്രം കുടുങ്ങി താഴെ വീണ് വീട്ടമ്മ മരിച്ചു

മകനൊപ്പം ബൈക്കില്‍ പോകുമ്പോള്‍  ബസിനു മുകളില്‍ വസ്ത്രം  കുടുങ്ങി താഴെ വീണ് വീട്ടമ്മ മരിച്ചു

എടപ്പാള്‍: മകനോടൊപ്പം ബൈക്കില്‍ സഞ്ചരിച്ച മാതാവ് അപകടത്തില്‍ മരിച്ചു.മാറഞ്ചേരി മുക്കാല എം.ജി.റോഡില്‍ നീറ്റിക്കല്‍ പള്ളിക്കടുത്ത തറയില്‍ ഇബ്രാഹിമിന്റെ ഭാര്യ ഖദീജ(42)യാണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് 12 മണിക്ക് നടുവട്ടം – പൂക്കര ത്തറ റോഡിലായിരുന്നു അപകടം.
മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തില്‍ സ്വകാര്യ ബസ് ബൈക്കിനോട് ചേര്‍ന്ന് പോകുമ്പോള്‍ വീട്ടമ്മയുടെ വസ്ത്രം ബസില്‍ തടഞ്ഞ് താഴെ വീഴുകയായിരുന്നു. തലയടിച്ച് രക്തം ഒഴുകികിടന്നെങ്കിലും ഇതുവഴി വന്ന വാഹനങ്ങള്‍ നിര്‍ത്താതെ പോയി – പത്തു മിനുട്ടോളം കഴിഞ്ഞാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത് – ആശുപത്രിയിലെത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
മക്കള്‍: അനസ് (ഷാര്‍ജ),
ഷുഹൈല്‍,
ജംഷിദ്,
മുനീബ്,
ആനി ഫ
മരുമകന്‍: ബഷീര്‍.

Sharing is caring!