ഹര്‍ത്താലിന്റെ പേരില്‍ സര്‍ക്കാര്‍ നടത്തുന്നത് സംഘടിതമായ വേട്ട: ഇ.ടി. മുഹമ്മദ് ബഷീര്‍

ഹര്‍ത്താലിന്റെ പേരില്‍  സര്‍ക്കാര്‍ നടത്തുന്നത്  സംഘടിതമായ വേട്ട: ഇ.ടി. മുഹമ്മദ് ബഷീര്‍

മലപ്പുറം: ഹര്‍ത്താലിന്റെ പേരില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ നടത്തുന്നത് സംഘടിതമായ വേട്ടയാണെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍. അബൂദാബിയില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ നടുക്കിയ നിഷ്ഠൂര സംഭവത്തിനെതിരെ സംഘടിതമായ ജനാധിപത്യ മുന്നേറ്റമാണ് വേണ്ടതെന്നതാണ് ലീഗിന്റെ നിലപാട്. അതിനു വിരുദ്ധമായി ഒറ്റപ്പെട്ട രീതിയില്‍, ശത്രുക്കളെ സഹായിക്കാന്‍ മാത്രം ഉപകരിക്കുന്ന ഉത്തരവാദ രഹിതമായ ഹര്‍ത്താല്‍ നടത്തുന്നതറിഞ്ഞതും പാര്‍ട്ടി എതിര്‍പ്പ് നേരത്തെ വ്യക്തമാക്കിയിരുന്നുവെന്നും അദേഹം പറഞ്ഞു.

ഇത്തരം പ്രതിഷേധ രീതികളെ ഒരിക്കലും അംഗീകരിക്കാനാവില്ല. എന്നാല്‍, ഹര്‍ത്താലില്‍ നടന്ന പ്രശ്നങ്ങളെ എല്‍.ഡി.എഫ് സര്‍ക്കാര്‍ പെരുപ്പിച്ചു കാണിച്ച് യുവാക്കളെ തെരഞ്ഞു പിടിച്ച് വേട്ടയാടുകയാണ്. പൊലീസിനെ ഉപയോഗിച്ച് നിരപരാധികളെ കുറ്റക്കാരാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഇടി മുഹമ്മദ് ബഷീര്‍ കൂട്ടിച്ചേര്‍ത്തു.

Sharing is caring!