മലപ്പുറത്തെ തീരപ്രദേശങ്ങളില്‍ ജാഗ്രത നിര്‍ദേശം

മലപ്പുറം: പൊന്നാനി, പരപ്പനങ്ങാടി അടക്കമുള്ള മലപ്പുറത്തെ തീരപ്രദേശങ്ങളില്‍ ജാഗ്രത നിര്‍ദേശം. 2.5 – 3 മീറ്റര്‍ ഉയരത്തില്‍ 21,22 തീയതികളില്‍ കൂറ്റന്‍ തിരമാലകള്‍ അടിക്കാന്‍ സാധ്യത ഉണ്ടെന്നും മീന്പിടുത്തകാരും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
വേലിയേറ്റ സമയത്ത് തിരമാലകള്‍ ശക്തി പ്രാപിക്കുകയും അത് തീരത്ത് ആഞ്ഞടിക്കുവാനും സാധ്യത ഉള്ളതിനാല്‍ തീരത്തോട് ചേര്‍ന്ന് മീന്‍ പിടിക്കുന്നവര്‍ കൂടുതല്‍ ശ്രദ്ധ പാലിക്കുക, ബോട്ടുകള്‍ കൂട്ടിമുട്ടി നാശം സംഭവിക്കാതിരിക്കാന്‍ നങ്കൂരമിടുമ്പോള്‍ അവ തമ്മില്‍ ഒരു നിശ്ചിത അകലം പാലിക്കുക എന്നീ നിര്‍ദേശങ്ങള്‍ കാലാവസ്ഥാ വകുപ്പ് നല്‍കിയിട്ടുണ്ട്. വിനോദ സഞ്ചാരികള്‍ കടല്‍ കാണാന്‍ പോകുന്നതിനെയും വിലക്കിയിട്ടുണ്ട്. ആഴ കടലില്‍ ഈ പ്രതിഭാസത്തിന് ശക്തി കുറവായിരിക്കും. കേരളത്തിലെ മറ്റു തീരങ്ങളിലും ജാഗ്രതാതീരങ്ങളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
RECENT NEWS

ദാറുൽ ഹുദ മഹാരാഷ്ട്ര സെന്റർ ഉദ്ഘാടനം ചെയ്തു
തിരൂരങ്ങാടി: ദാറുൽ ഹുദ മഹാരാഷ്ട്രാ സെന്ററിന്റെ ഉദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. മഹാരാഷ്ട്രയിലെ പാല്‍ഗര്‍ ജില്ലയില്‍ ഭീവണ്ടിക്കടുത്ത് കുഡൂസ് വഡോളിയിലാണ് വാഴ്സിറ്റിയുടെ ആറാമത് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. വൈസ് ചാന്‍സലര്‍ ഡോ. [...]