ഉണ്യാലില്‍ ഡി.വൈ.എഫ്.ഐ നേതാവിന് വെട്ടേറ്റു

ഉണ്യാലില്‍  ഡി.വൈ.എഫ്.ഐ  നേതാവിന് വെട്ടേറ്റു

തിരൂര്‍ : താനൂര്‍ ഉണ്യാലില്‍ ഡി വൈ എഫ് ഐ നേതാവിനെ സംഘം വെട്ടി പരുക്കേല്‍പ്പിച്ചു. ഇരു കൈകളും കാലും അറ്റ് തൂങ്ങിയ അക്ബറിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ലീഗ് പ്രവര്‍ത്തകരാണ് വെട്ടിയതെന്ന് സി.പി.എം ആരോപിച്ചു.

ഡിവൈഎഫ്‌ഐ അഞ്ചുടി യൂണിറ്റ് പ്രസിഡണ്ട് ചെറുപുരക്കല്‍ അക്ബര്‍ (21) നെയാണ് വെട്ടി പരുക്കേല്‍പ്പിച്ചത്. വ്യാഴാഴ്ച രാത്രി 9 മണിയോടെ ഉണ്യാല്‍ അഴീക്കലിന് സമീപത്ത് വെച്ചാണ് അക്രമം. തിരൂരിലെ ഗള്‍ഫ് ബസാറിലെ ജീവനക്കാരനായ അക്ബറും സുഹത്ത് സഹദും ബൈക്കില്‍ വീട്ടിലേക്കു പോകുന്നതിനിടെയാണ് സുമോ വാനിലെത്തിയ സംഘം ആക്രമിച്ചത്. ബൈക്കിന്റെ പുറകിലെത്തിയ ഒരു വാഹനം ഇവരെ ഇടിച്ച് തെറിപ്പിച്ചു.

പുറകെയെത്തിയ സുമോ വാനില്‍ നിന്നും വാളുകളുമായി എത്തിയ സംഘം ക്രൂരമായി വെട്ടുകയായിരുന്നു. വെട്ടേറ്റ് അക്ബറിന് റ ഇരു കൈകളും കാലും അറ്റുതൂങ്ങി . വിവരമറിഞ്ഞ് നാട്ടുകാര്‍ തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തിക്കുകയും പ്രാഥമിക ശുശുഷകള്‍ക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

Sharing is caring!