പൊരുത്തം നോക്കി നടക്കാതിരുന്ന വിവാഹം ഫേസ്ബുക്ക് വഴി നടന്നു

മഞ്ചേരി: പൊരുത്തം ശരിയാകാത്തതിനാല്‍ വിവാഹം മുടങ്ങിയ യുവാവിന് ഫേസ്ബുക്ക് തുണയായി. വര്‍ഷങ്ങളോളം കല്ല്യാണം ആലോചിച്ചിട്ടും നടക്കാതിരുന്ന മഞ്ചേരി സ്വദേശി രഞ്ജിഷാണ് ഫേസ്ബുക്ക് വഴി ജീവതപങ്കാളിയെ കണ്ടെത്തിയത്. ജാതി, മതം, ജാതകം എന്നിവയെല്ലാം ഒത്തുവരാത്തതിനാല്‍ കല്ല്യാണം ആലോചിച്ച് രഞ്ജിഷ് ഫേസ്ബുക്കില്‍ പോസ്റ്റിടുകയായിരുന്നു. വീടിന് മുന്‍വശത്ത് മാതാപിതാക്കളോടൊപ്പം നില്‍ക്കുന്ന ഫോട്ടോ സഹിതമാണ് രഞ്ജിഷ് പോസ്റ്റിട്ടത്. ആലോചന സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുക്കകയും ചെയ്തിരുന്നു.

ഫേസ്ബുക്ക് വഴി രഞ്ജിഷ് തന്നെയാണ് തന്റെ കല്ല്യാണം ശരിയായ വിവരം ലോകത്തെ അറിയിച്ചത്. ആലപ്പുഴക്കാരി സരിഗമയാണ് രഞ്ജിഷിന് ജീവിതസഖിയായി ലഭിച്ചത്. ലളിതമായ ചടങ്ങുകള്‍ മാത്രമാണ് വിവാഹത്തോടനുബന്ധിച്ച് നടത്തിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ഗുരുവായൂരില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തത്. ജുലൈ 28നായിരുന്നു കല്ല്യാണം ആലോചിച്ച് രഞ്ജിഷ് പോസ്റ്റ് ചെയ്തത്. സെപ്റ്റംബറില്‍ തന്നെ വിവാഹം ശരിയാവുകയും ചെയ്തു. ആദ്യ പോസ്റ്റിന് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വ്യാപക പ്രതികരണങഅങള്‍ ലഭിച്ചിരുന്നു. 17000 പേര്‍ പോസ്റ്റ് ലൈക്ക് ചെയ്യുകയും 4000ത്തില്‍ അധികം പേര്‍ ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു.

Sharing is caring!


Leave a Reply

Your email address will not be published. Required fields are marked *