സൈബര്‍ പ്രഖ്യാപിത ഹര്‍ത്താലിനെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിംലീഗ് ഡി.ജി.പിക്ക് പരാതി നല്കി
മലപ്പുറം: തിങ്കളാഴ്ച നടന്ന സൈബര്‍ പ്രഖ്യാപിത ഹര്‍ത്താലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ടു മുസ്ലിംലീഗ് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്കി. സാമ്പ്രദായിക സൗഹാര്‍ദം തകര്‍ക്കാനുള്ള ഗൂഡാലോചന ഇതിനു പിന്നില്‍ നടന്നിട്ടുണ്ടോയെന്നും ഹര്‍ത്താല്‍ ആരാണ് പ്രഖ്യാപിച്ചതെന്നും അടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ടു മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദാണു പരാതി നല്‍കിയത്. ഹര്‍ത്താലിനു പിന്നില്‍ മുതലെടുപ്പ് നടത്തിയവരെ കുറിച്ചും അന്വേഷിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റക്ക് നല്കിയ പരാതിയില്‍ പറയുന്നുണ്ട്.
RECENT NEWS
ജില്ലയിൽ നാളെ റെഡ് അലർട്ട്; ജാഗ്രത പാലിക്കണമെന്ന് നിർദേശം
മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലും മറ്റും വിനോദസഞ്ചാരം ഒഴിവാക്കണം