ഇ.ടിയും സംഘവും ജമ്മുവിലെത്തി, ആസിഫയുടെ പിതാവിനെ കണ്ടു

ഇ.ടിയും സംഘവും  ജമ്മുവിലെത്തി, ആസിഫയുടെ  പിതാവിനെ കണ്ടു

മലപ്പുറം: ഇ.ടിയും സംഘവും ജമ്മുവിലെത്തി,
ആസിഫയുടെ പിതാവിനെ കണ്ടു, ക്ഷേത്രത്തില്‍വെച്ച് കപാലികര്‍ പിച്ചിക്കീറി കൊലപ്പെടുത്തിയ ആസിഫയുടെ പിതാവിനെ കാണാനും സഹായം ആവശ്യമെങ്കില്‍ നല്‍കാനുമാണ് മുസ്ലിംലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറിയും എം.പിയുമായ ഇ.ടി മുഹമ്മദ് ബഷീര്‍ ജമ്മുവിലെത്തിയത്.

ഇന്ന് രാവിലെ ജമ്മുവിലെത്തിയെന്നും നേരെ നേരെ പോയത് ആസിഫയുടെ വളര്‍ത്തു പിതാവിന്റെ അടുത്തേക്കാണെന്നും ഇ.ടി പറഞ്ഞു. തുടര്‍ന്ന് ആസിഫന്റെ കുടുംബത്തെ കാണാനായി 130 കിലോമീറ്റര്‍ ദൂരത്തുളള പത്തുലിതോപ്പിലേക്കും പോകുകയാണെന്നു ഇ.ടി തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

ജമ്മു – ശ്രീനഗര്‍ ഹൈവേയില്‍ യാത്രയിലാണെന്നും മോളുടെ ഉമ്മാനെയടക്കം എല്ലാവരെയും കാണണമെന്നാഗ്രഹക്കുന്നതായും ഇ.ടി തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.
മുഹമ്മദ് കോയ തിരുന്നാവായ, ലത്തീഫ് രാമനാട്ടുകര, റഷീദ് മൂര്‍ക്കനാട്, അഷ്‌റഫ് അറപ്പുഴ, സിറാജ് നദ്വി, അഷ്‌റഫ് ഹുദവി എന്നീ സുഹൃത്തുക്കളോടൊപ്പമാണ് ഇ.ടിയുടെയാത്ര.

Sharing is caring!