സ്‌കൂള്‍ പൂട്ടിയതോടെ മലപ്പുറത്തെ നാട്ടുവഴികള്‍ കയ്യടക്കി കുട്ടിക്കച്ചവടക്കാര്‍

സ്‌കൂള്‍ പൂട്ടിയതോടെ മലപ്പുറത്തെ നാട്ടുവഴികള്‍ കയ്യടക്കി കുട്ടിക്കച്ചവടക്കാര്‍

മലപ്പുറം: സ്‌കൂള്‍ പൂട്ടിയതോടെ നാട്ടുവഴികളില്‍ കുട്ടിക്കച്ചവടക്കാര്‍ അണിനിരന്നു. മധ്യവേനലവധിക്ക് സ്‌കൂള്‍ അടച്ചതോടെ സ്വതന്ത്രരായിപാഠപുസ്തകങ്ങളില്‍ നിന്നും കളിയിടങ്ങളിലേക്കിറങ്ങിയ കുട്ടികള്‍ കളിയോടൊപ്പംകച്ചവടം പഠിക്കാനുള്ള തത്രപ്പാടിലും മുഴുകുകയാണ്. .പരീക്ഷയും കഴിഞ്ഞ് സ്‌കൂള്‍ അടച്ചതോടെ ബന്ധുവീടുകളിലെ അത്യാവശ്യ വിരുന്നു സല്‍ക്കാരങ്ങളും കഴിഞ്ഞാണ് കച്ചവടത്തിന് ഒരു കൈ നോക്കാനിറങ്ങുന്നത്. ഒറ്റക്കും രണ്ടു മൂന്ന് പേര്‍ ചേര്‍ന്ന് പങ്കു കച്ചവടമായുമാണ് ഭാവിയിലെ വന്‍ കച്ചവടക്കാരാകാനുള്ള തയ്യാറെടുപ്പ് .മേശയിട്ട് നിരത്തിയ സ്പടികഭരണികളില്‍ – ഭൂരിപക്ഷവും പ്‌ളാസ്റ്റിക് കുപ്പികള്‍ ബബ അത്യാവശ്യമിഠായികള്‍, അച്ചാറുകള്‍, എന്നിവയൊക്കെയാണ് പ്രധാന കച്ചവടങ്ങള്‍ .ചിലര്‍ നറുക്കെടുപ്പിനുള്ള പ്രൈസ് ബോസുകള്‍, ബലൂണുകള്‍, വത്തക്ക പോലുള്ള പഴങ്ങള്‍, ചെറിയ കളിക്കോപ്പുകള്‍ ,ചെറിയ തെര്‍മോക്കോള്‍ പെട്ടികളില്‍ സൂക്ഷിക്കാന്‍ പറ്റിയ ശീതളപാനീയങ്ങള്‍, സ്വിപ്അപ് എന്നിവയും വില്പനക്കു വെച്ചിട്ടുണ്ട്. വൈയിലു കൊണ്ട് ഓടിിക്കളിക്കുന്നതിേേലറെ കച്ചവടത്തില്‍ ക്രിയാത്മകമാവുന്നതിനെ രക്ഷിതാക്കളും പ്രോത്സാഹിപ്പിക്കുന്നുണ്ട്.

Sharing is caring!