നടക്കില്ലൊരു ബാല്യവിവാഹവും ഇനി മേലില്‍ മദ്ധ്യവേനലവധിക്ക്

നടക്കില്ലൊരു  ബാല്യവിവാഹവും  ഇനി മേലില്‍  മദ്ധ്യവേനലവധിക്ക്

മലപ്പുറം: മലപ്പുറം ജില്ലാ ബാല സംരക്ഷണ യൂണിറ്റ് ഈ മദ്ധ്യവേനലവധിക്കാലത്ത് ബാല്യ വിവാഹങ്ങള്‍ തടയുന്നതിനായി ജില്ലയില്‍ ബാല്യ വിവാഹ നിരോധന വേദികള്‍ സജീവമാക്കുന്നു. ബാല്യ വിവാഹമോ, ബാല്യ വിവാഹവുമായി ബന്ധപ്പെട്ട് നടത്തുന്ന ചടങ്ങുകളോ ശിക്ഷാര്‍ഹമാണ്. ജില്ലയില്‍ മുന്‍ കാലങ്ങളില്‍ ബാല്യ വിവാഹങ്ങള്‍ കൂടുതല്‍ നടക്കാറുള്ളത് മദ്ധ്യവേനലവധിക്ക് സ്‌കൂളുകള്‍ അടക്കുന്ന കാലത്താണ് ഈ ഘട്ടത്തില്‍ കുട്ടികള്‍ക്ക് സ്‌കൂളുമായുള്ള സജീവ ബന്ധം രണ്ട്മാസകാലത്തേക്ക് ഇല്ലാതാകുന്നു. ഇങ്ങനെ ബാല്യവിവാഹങ്ങള്‍ സജീവമായി വളരെ രഹസ്യമായി നടത്താന്‍ കഴിയുന്ന സാഹചര്യം സംജാതമാകുന്നുണ്ട് ഇത് മുതലെടുത്ത് കല്ല്യാണ ബ്രോക്കര്‍മാരും സജീവമാകുന്നു. ഇത്തരം സാഹചര്യത്തില്‍ അകപ്പെടുന്ന കുട്ടികളെ സംരക്ഷിക്കാന്‍ മലപ്പുറം ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് പെതുജനങ്ങളുടെ സഹായത്തോടുകൂടി ”നടക്കില്ലൊരു ബാല്യവിവാഹവും ഇനി മേലില്‍ മദ്ധ്യവേനലവധിക്ക്” എന്ന ക്യാംപയിന് തുടക്കം കുറിക്കുന്നു.

മലപ്പുറം ജില്ലയിലെ ശിശു സംരക്ഷണ പ്രവര്‍ത്തങ്ങള്‍ താഴെ തട്ടില്‍ എകോപിപ്പിക്കുന്നതിനായി ജില്ലയില്‍ ഒപ്പം കുട്ടികള്‍കൊപ്പം ബാല സംരക്ഷണ വളണ്ടറി ഗ്രൂപ്പ് ജില്ലയിലെ മുഴുവന്‍ ബ്ലോക്കുകളിലും മുനിസിപ്പാലറ്റികളിലും പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട് ബാല്യവിവാഹമോ കുട്ടികള്‍കെതിരെയുള്ള മറ്റ് എന്തെങ്കിലും അതിക്രമങ്ങളോ നടക്കുന്ന പക്ഷം ഇവരുടെ സഹായം തേടാവുന്നതാണ്. ബാല്യ വിവാഹമുമായി ബന്ധപ്പെട്ട് ബോധവത്കരണ പരിപാടികള്‍ നടത്താന്‍ താല്‍പ്പര്യമുള്ള വ്യക്തികള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും മലപ്പുറം ജില്ലാ ബാല സംരക്ഷണ യൂണിറ്റുമായി താഴെ പറയുന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

പൊതുജനങ്ങള്‍ക്കും സാമൂഹ്യ പ്രവര്‍ത്തകര്‍ക്കും സമൂഹത്തില്‍ ആര്‍ക്കും ബാല്യവിവാഹങ്ങള്‍ നടക്കാന്‍ സാധ്യതയുള്ള വിവരം തങ്ങള്‍ അറിയുന്ന പക്ഷം നേരിട്ടോ ഫോണ്‍ മുഖേനയോ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് 0483-2978888, 8281899469 പോലീസ് 100, ക്രൈം സ്റ്റോപ്പര്‍ 1090, ചൈല്‍ഡ് ലൈന്‍ 1098, വനിതാസെല്‍ 1091 എന്നീ നമ്പറുകളിലോ ചൈല്‍ഡ് മാര്യേജ് പ്രൊഹിബിഷന്‍ ഓഫീസര്‍മാരെയോ അറിയിക്കാവുന്നതാണ്. മലപ്പുറം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റില്‍ വിവരം അറിയിക്കുന്നവരുടെ പേര് വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതായി
സൂക്ഷിക്കുന്നതായിരിക്കുമെന്നും അധികൃതര്‍ പറഞ്ഞു.

Sharing is caring!