ഹർത്താലിന്റെ മറവിൽ കലാപം നടത്താൻ ശ്രമം: എൽ.ഡി.എഫ്

ഹർത്താലിന്റെ മറവിൽ കലാപം നടത്താൻ ശ്രമം: എൽ.ഡി.എഫ്

താനൂര്‍: ഹര്‍ത്താലിന്റെ മറവില്‍ കലാപം നടത്താന്‍ ആസൂത്രിത ശ്രമം നടത്തുന്നതായി താനൂര്‍ നിയോജക മണ്ഡലം എല്‍ ഡി എഫ് കമ്മിറ്റി. ഇടതുപക്ഷ മുന്നണിയുമായി ബന്ധമുള്ള ആരും ഹര്‍ത്താലില്‍ പങ്കെടുക്കരുതെന്ന് അടിയന്തിരമായി ചേര്‍ന്ന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.

ഹര്‍ത്താലിന്റെ മറവില്‍ സംഘടിതമായ അക്രമം നടന്ന സ്ഥലങ്ങളിലൊന്നാണ് താനൂര്‍. രണ്ട് കെ എസ് ആര്‍ ടി സി ബസുകള്‍ക്ക് നേരെ വരെ അക്രമണം ഉണ്ടായി. ജനങ്ങളുടെ വികാരം മനസിലാക്കാമെങ്കിലും ഹര്‍ത്താലിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങളെ ന്യായീകരിക്കാനാകില്ലെന്ന് വി അബ്ദുറഹ്മാന്‍ എം എല്‍ എയും പ്രതികരിച്ചു.

Sharing is caring!