വി.എസ് പാണക്കാട് സാദിഖലി തങ്ങള്‍ക്ക് അവാര്‍ഡ് നല്‍കി

വി.എസ് പാണക്കാട്  സാദിഖലി തങ്ങള്‍ക്ക്  അവാര്‍ഡ് നല്‍കി

മലപ്പുറം: ആള്‍ ഇന്ത്യ കോണ്‍ഫഡറേഷന്‍ ഓഫ് എസ്.എസി/ എസ്.ടി, ലോര്‍ഡ് ബുദ്ധാ യൂനിവേഴ്‌സല്‍ സൊസൈറ്റിയും അംബേദ്കര്‍ എജുക്കേഷന്‍ ഫൗണ്ടേഷനും സംയുക്തമായി നല്‍കുന്ന ജീവകാരുണ്യ പ്രവര്‍ത്തനത്തിനുള്ള പ്രഥമ മഹാത്മാ ഫൂലെ നാഷണല്‍ എക്‌സലന്‍സി അവാര്‍ഡിന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഏറ്റുവാങ്ങി.
മുസ്്‌ലിം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി ആവിഷ്‌കരിച്ച ബൈത്തുറഹ്മ – ശിഹാബ് തങ്ങള്‍ ഭവന നിരല്‍മ്മാണ പദ്ധതിയിലൂടെ 3000 ത്തില്‍ പരം കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കിയത് മുന്‍നിര്‍ത്തിയാണ് അവാര്‍ഡ്.

അംബേദ്കര്‍ നാഷണല്‍ എക്‌സലന്‍സി അവാര്‍ഡ്, മഹാത്മാഗാന്ധി സ്വര്‍ണ്ണമെഡല്‍ പുരസ്‌കാരം, മാനവസേവാ പുരസ്‌കാരം, കൊരമ്പയില്‍ അഹമ്മദ് ഹാജി എക്‌സലന്‍സി അവാര്‍ഡ്, കെ.സി. വര്‍ഗീസ് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്, പ്രഥമ അവുക്കാദര്‍ കുട്ടി നഹ പുരസ്‌കാരം എന്നിവ കരസ്ഥമാക്കിയ തങ്ങള്‍ മുസ്്ലിം ലീഗ് ഉന്നതാധികാര സമിതി അംഗവും ബൈത്തുറഹ്മ പദ്ധതിയുടെ മുഖ്യ കാര്യദര്‍ശിയുമാണ്.

തിരുവനതപുരം കനകക്കുന്ന് കൊട്ടാരത്തില്‍ വെച്ച് നടന്ന പരിപാടിയില്‍ മഹാത്മാ ഫൂലെ നാഷണല്‍ എക്‌സലന്‍സി അവാര്‍ഡ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഭരണ പരിഷ്‌ക്കരണ കമ്മീഷന്‍ ചെയര്‍മാനും മുന്‍ മുഖ്യമന്ത്രിയുമായ.വി. സ് . അച്ചുദാനന്ദനില്‍ നിന്നും ഏറ്റുവാങ്ങുന്നു.

Sharing is caring!