ദേശീയ മിനി വോളി ചാമ്പ്യന്‍ഷിപ്പില്‍ വേങ്ങര സ്വദേശി എം.പി.നാജി അഹമ്മദ്

ദേശീയ മിനി വോളി ചാമ്പ്യന്‍ഷിപ്പില്‍  വേങ്ങര സ്വദേശി എം.പി.നാജി അഹമ്മദ്

വേങ്ങര: മിസോറാമില്‍ 24-ന് നടക്കുന്ന ദേശീയ മിനി വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് മത്സരത്തില്‍ കേരള ടീമിനു വേണ്ടി വേങ്ങര വലിയോറ എം.പി.നാജി അഹമ്മദ്.(14) ബൂട്ടണിയും. .ഇതിന് മുന്നോടിയായി സംസ്ഥാന ക്യാമ്പു് കോഴിക്കോട് എസ്.എം. കോളേജില്‍ 16.ന് തുടങ്ങും -വലിയോറ അടക്കാ പുര മൂട്ടപറമ്പന്‍ അഹമ്മദിന്റെ
രണ്ടാമത്തെ മകനാണ് നാ ജി. മൂത്ത മകന്‍ ഹാദി അഹമ്മദ് കഴിഞ്ഞ വര്‍ഷം മധ്യപ്രദേശില്‍ നടന്ന ദേശീയ മിനി വോളി ചാമ്പ്യന്‍ഷിപ്പ് മത്സരത്തില്‍ കേരള ടീമിനു വേണ്ടി കളിച്ചിരുന്നു. വലിയോറ വോളിക്ലബ്ബിന് കീഴില്‍ ചെള്ളി ബാവയുടെ ശിക്ഷണത്തിന് കീഴില്‍ കളി തുടങ്ങിയ ഇരുവരും നിരവധി മത്സരങ്ങളിലൂടെ നാട്ടുകാര്‍ക്ക് പ്രിയതാരങ്ങളാണ്. മിസോറാമില്‍ മത്സരത്തിനു പോകുന്ന നാജി അഹമ്മദിന് വലിയോറ ഈസ്റ്റ് എ.എം.യു.പി.സ്‌കുള്‍ ഗ്രൗണ്ടില്‍ യാത്രയയപ്പു നല്‍കി. ബ്ലോക്ക് പഞ്ചായത്തംഗം എ.കെ.മുഹമ്മദലി ഉദ്ഘാടനം ചെയ്തു – പ്രസ് റിപ്പോര്‍ട്ടേഴ്‌സ് ക്ലബ് പ്രസിഡണ്ട് കെ.ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു.ചെള്ളി ബാവ ,വി.ആലിക്കുട്ടി, പഴയ കാല കളിക്കാരന്‍ എണ്‍പത് കഴിഞ്ഞ പാറയില്‍ താമു, കുഞ്ഞാലന്‍ പറമ്പേരി, എ.അനീഷ് പ്രസംഗിച്ചു. നാജി അഹമ്മദ് നന്ദി അറിയിച്ചു സംസാരിച്ചു.

Sharing is caring!