വിജയരാഘവന് പിന്തുണയുമായി ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി
മലപ്പുറം: ദേശീയപാത സ്ഥലമേറ്റെടുപ്പിനെതിരായ സമരത്തിന് പിന്നില്‍ മുസ്ലിം തീവ്രവാദികളാണെന്ന് പറഞ്ഞ സിപിഎം നേതാവ് എ വിജയരാഘവന് പിന്തുണയുമായി ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പികെ അബ്ദുല്ല നവാസ്. ‘ ഇസ്ലാമിക ചരിത്രത്തില്‍ റാങ്കോടു കൂടി ബിരുദം കരസ്ഥമാക്കിയ വിജയരാഘവന് എന്ന വിദ്യാര്‍ത്ഥി നേതാവ് മലപ്പുറത്തിന്റെ മാത്രമല്ല അക്ഷര കേരളത്തിന്റെ അത്ഭുതമായിരുന്നു.. ഇന്നീ തുള്ളുന്ന സുടാപ്പികുട്ടികള്‍ അന്നു ജനിച്ചിട്ടുപോലുമില്ല.’ ഫേസ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം പറയുന്നു.
ഗെയില്‍ വിഷയത്തില്‍ നടക്കാതെ പോയ തീവ്ര അജണ്ട മലപ്പുറത്ത് നടപ്പാക്കാനുള്ള ഗൂഡശ്രമമാണ് ഈ കലാപം. മലപ്പുറമെന്ന മണ്ണിന്റെ മണവും ഗുണവുമുള്ള വിജയരാഘവനെ മതം പഠിപ്പിക്കാന്‍ മലപ്പുറത്താരും വളര്‍ന്നിട്ടില്ലെന്നും അദ്ദേഹം പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഇസ്ലാമിക ചരിത്രത്തില്‍ റാങ്കോടു കൂടി ബിരുദം കരസ്ഥമാക്കിയ വിജയരാഘവന് എന്ന വിദ്യാര്‍ത്ഥി നേതാവ്
മലപ്പുറത്തിന്റെ മാത്രമല്ല അക്ഷര കേരളത്തിന്റെ അത്ഭുതമായിരുന്നു..
ഇന്നീ തുള്ളുന്ന സുടാപ്പികുട്ടികള്‍
അന്നു ജനിച്ചിട്ടുപോലുമില്ല..
വെള്ളിയാഴ്ചകള്‍ തിരഞ്ഞെടുത്ത് ജുമുഅ പോലും നടുറോട്ടില്‍ നമസ്കരിക്കുന്ന ആഭാസത്തരം രാഷ്ട്രീയ തീവ്ര വാദമല്ലാതെ മതമാണ് എന്ന് പറയാന്‍ ഇസ്ലാമിനെ അറിയുന്നവര്ക്കാവില്ല…,
കുട്ടികളെ മനുഷ്യ മതിലാക്കി
പോലീസിന് നേരെ കല്ലെറിയുന്നവര്‍ തീവ്രവാദികള്‍ തന്നെയാണ്….,,
മാസങ്ങള്‍ക്ക് മുന്‍പ് ഗെയില്‍
വിഷയത്തില്‍ നടക്കാതെ പോയ തീവ്ര അജണ്ട മലപ്പുറത്ത് നടപ്പാക്കാനുള്ള ഗൂഢ ശ്രമമാണ് ഈ കലാപം…
മലപ്പുറമെന്ന മണ്ണിന്റെ
മണവും ഗുണവുമുളള വിജയരാഘവനെ
മതം പഠിപ്പിക്കാന്‍ മലപ്പുറത്താരും വളര്‍ന്നിട്ടില്ല..,
അടിവേര് നഷ്ട്ടപ്പെടുന്ന രാഷ്ട്രീയ അബദ്ധങ്ങള്‍ സമുദായത്തിന്റെ
തലയില്‍ കെട്ടിവച്ചു രക്ഷപ്പെടാന്‍ ശ്രമിക്കുന്നവര്‍
രാഷ്ട്രീയ ഭീരുക്കള്‍ തന്നെയാണ്..
രാഷ്ട്രീയ തീവ്ര വാദത്തിനു
മതത്തെ മറയാക്കുന്ന
സംഘ് പരിവാര സുടാപ്പി
സഹകരണ സംഘം
മലപ്പുറത്തിന്റെ ചരിത്രം അറിയുന്നത് നന്നാകും..കൂട്ടത്തില്‍ സമുദായത്തിന്റെയും..
ഓടാന്‍.. കണ്ടം തികയാതെ വരും..
RECENT NEWS
പൊന്നാനിയിൽ പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം കവർന്ന പ്രതി പിടിയിൽ
പൊന്നാനി: പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം സ്വർണം കവർന്ന കേസിൽ പ്രതി പിടിയിൽ. പൊന്നാനിയിൽ താമസിക്കുന്ന തൃശൂർ സ്വദേശിയാണ് പിടിയിലായത്. കൂട്ടുപ്രതികൾ ഉണ്ടെന്നാണ് വിവരം പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. കൂടുതൽ വിവരങ്ങൾ പുറത്തു [...]