മലപ്പുറത്തെ ജനകീയ ചുമട്ടുതൊഴിലാളി സലീം മരണപ്പെട്ടു

മലപ്പുറത്തെ ജനകീയ ചുമട്ടുതൊഴിലാളി സലീം മരണപ്പെട്ടു

മലപ്പുറം: നഗരത്തിലെ ജനകീയ ചുമട്ടുതൊഴിലാളി സലീം മരണപ്പെട്ടു. ഇന്ന് രാവിലെ കുന്നുമ്മല്‍ ജംഗ്ഷനില്‍ കുഴിഞ്ഞ വീണായിരുന്നു മരണം. നഗരത്തിലെത്തുന്നവര്‍ക്ക് എല്ലാ സഹായത്തിനും കൂടെയുണ്ടാവാറുള്ള സലീം കുന്നുമ്മലില്‍ ഒരു പ്രാവശ്യമെത്തുന്നവര്‍ക്ക് തന്നെ സുപരിചിതനാണ്.

നിരവധി വര്‍ഷമായി സലീമിന്റെ ജീവിതം കുന്നുമ്മല്‍ നഗരത്തിലാണ്. വിദൂര ദേശങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് സഹായിയായും വഴിക്കാട്ടിയായും ദിവസം മുഴുവന്‍ അദ്ദേഹം നഗരത്തിലുണ്ടാവാറുണ്ട്. കുന്നുമ്മല്‍ സെന്റ ്‌ജെമ്മാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപത്താണ് അദ്ദേഹത്തിന്റെ വീട്. നഗരത്തിന്റെ പ്രിയ കാവല്‍ക്കാരന് അന്ത്യോപചാരമര്‍പ്പിക്കാന്‍ നിരവധി പേരാണ് വീട്ടിലെത്തിയത്.

Sharing is caring!