മലപ്പുറം കീഴടക്കി ഹംസമാര്‍
മലപ്പുറം കേരളം ഇതു വരെ കാണാത്ത സംഗമത്തിനാണ് മലപ്പുറം സാക്ഷിയായത്. കോട്ടകുന്ന് ഡി ടി പിസി ഹാളില്‍ സംഘടിപ്പിച്ച ‘ഹംസ’ സംഗമത്തില്‍ ജില്ലയിലെ പല ഭാഗങ്ങളില്‍ നിന്നായി മൂവായിരത്തോളം ഹംസ മാര്‍ ഒഴുകിയെത്തി മുന്നൂറോളം ആളുകളേയാണ് സംഘാടകര്‍ പ്രതീക്ഷിച്ചത്. നാല്പത് ദിവസം പ്രയമുള്ള ഹംസ മുതല്‍ 88 വയസ്സ് പ്രയമുള്ള ഹംസ വരെ സംഗമത്തില്‍ പങ്കെടുത്തു. ഏറ്റവും പ്രയം കൂടിയ മൂന്ന് ഹംസമാര്ക്ക് മഞ്ചേരി ഹംസ ആയിരം രൂപ പാരിതോഷികമായി നല്കി.
സോഷ്യല്‍ മീഡിയകള്‍ വഴി കൂട്ടായ്മകള്‍ രുപീകരിച്ചാണ് ഈ സംഗമം സംഘടിപ്പിച്ചത്.ജില്ലയിലെ പ്രായമായ ഹംസ മാര്‍ക്ക് പെന്ഷന് നല്‍കാനും രോഗികളായ ഹംസമാര്ക്ക് സഹായം നല്‍കാനും പരിപാടിയില്‍ തീരുമാനമെടുത്തു.പഞ്ചായത്തുകളില്‍ ഹംസ കൂട്ടായ്മകള്‍ രൂപീകരിച്ച് കൂടുതല്‍ പേരെ സംഘടിപ്പിച്ച് അടുത്ത സംഗമം സംസ്ഥാന തലത്തിലേക്കെത്തിക്കാനാണ് സംഘാടകരുടെ ശ്രമം. രാവിലെ 9മണിക്ക് ആരംഭിച്ച പരിപാടിയില്‍ ഭക്ഷണം കഴിച്ചും പാട്ടു പാടിയും കൂട്ട സെല്‍ഫി എടുത്തും ഫോണ്‍ നമ്പറുകള്‍ കൈമാറിയുമാണു ഹംസമാര്‍ പിരിഞ്ഞത്.
RECENT NEWS
ഏലംകുളത്തെ പ്രമുഖ പ്രവാസി വ്യവസായി ഖത്തറിൽ അന്തരിച്ചു
പെരിന്തൽമണ്ണ: ഖത്തറിലെ പ്രമുഖ റസ്റ്ററന്റ് ഗ്രൂപ്പായ ടീ ടൈം മാനേജർ പെരിന്തൽമണ്ണ ഏലംകുളം സ്വദേശി മുഹമ്മദ് ഷിബിലി പാലങ്ങോൽ (42) ഹൃദയാഘാതത്തെ തുടർന്ന് ദോഹയിൽ അന്തരിച്ചു. ഇന്ന് രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഹമദ് ആശുപത്രിയിൽ [...]