ദേശീയപാത വികസനത്തിന് ഭൂമി വിട്ട് നല്കാന് തയ്യാറാണെന്ന് വികെസി മമ്മദ് കോയ
കോഴിക്കോട്: ദേശീയപാത വികസനത്തിനായി വികെസി കമ്പനിയുടെ ഭൂമി ആവശ്യമെങ്കില്‍ വിട്ട് നല്കാന് തയ്യാറാണെന്ന് വികെസി മമ്മദ് കോയ എംഎല്‍എ. വികെസി കമ്പനിയുടെ ഭൂമി നഷ്ടപ്പെടാതിരിക്കാനാണ് പാതയുടെ അലൈമെന്റ് മാറ്റിയതെന്ന പ്രചരണം വസ്തുത മനസ്സിലാക്കാതെയോ ആസൂത്രിതമായോ ആണെന്നും അദ്ദേഹം ഫേസ്ുക്കില് എഴുതിയ കുറിപ്പില്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
* നാഷണല്‍ ഹൈവേ വികസനത്തിന് തലപ്പാറയിലെ VKC കമ്പനിയുടെ ഭൂമി ആവശ്യമെങ്കില്‍ നല്‍കുന്നതിന് ഞങ്ങള്‍ തയ്യാറാണ്.*
മലപ്പുറം ജില്ലയിലെ നാഷണല്‍ ഹൈവേ വികസനവുമായി ബന്ധപ്പെട്ട് എനിക്കെതിരായി സാമൂഹ്യമാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണം വസ്തുത മനസിലാക്കാതെയോ അല്ലെങ്കില്‍ ആസൂത്രിതമായി നടത്തുന്നതോ ആണ്.
മലപ്പുറം ജില്ലയിലെ തലപ്പാറയിലാണ് സ്ലിപോണ്സ് എന്ന ഞങ്ങളുടെ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ഇവിടെ ഞങ്ങള്‍ക്ക് ആകെ 68 സെന്റ് ഭൂമിയാണ് ഉളളത്. 56 സെന്റ് ഭൂമിയില്‍ കമ്പനിയും, 12 സെന്റ്ഭൂമിയില്‍ തൊഴിലാളികളുടെ കോട്ടേഴ്സുമാണ്. എന്നാല്‍ അഞ്ചര ഏക്കര്‍ ഭൂമിയുണ്ട് എന്നാണ് പ്രചരിപ്പിക്കപ്പെടുന്നത് ഇത് തികച്ചും തെറ്റാണ്.
നാഷണല്‍ ഹൈവേ വികസനത്തിന് ഞങ്ങളുടെ കമ്പനി നില്ക്കുന്ന സ്ഥലം ആവശ്യമാണന്ന് ഇത് വരെ ആരും ഞങ്ങളോട് പറഞ്ഞിട്ടില്ല.
മേല്‍ സൂചിപ്പിച്ച തലപ്പാറയിലെ VKC കമ്പനിയുടെ ഭൂമി ആവശ്യമെങ്കില്‍ നാഷണല്‍ ഹൈവേ വികസനത്തിന് നല്‍കുന്നതിനും കമ്പനി അവിടെ നിന്ന് ഷിഫ്റ്റ് ചെയ്യുന്നതിനും VKC ഗ്രൂപ്പ് തയ്യാറാണെന്ന് ഇതിനാല്‍ എല്ലാവരേയും അറിയിക്കുന്നു.
ഈ വിവരം പോസ്റ്റ് ചെയ്യുന്നത് എന്റെ സുഹൃത്തുക്കളിലും, അഭ്യുദയകാംക്ഷികളിലും, സഖാക്കളിലും, ബന്ധപ്പെട്ടവരിലും തെറ്റായധാരണവരാതിരിക്കാനാണ്.
കൂടാതെ വസ്തുതകള്‍ മനസിലാക്കാതെ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ സ്വയം പിന്മാറണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
RECENT NEWS
വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി
തിരൂർ: വളവന്നൂർ കുറുക്കോൾ സമദാനഗറിൽ വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മൈലാടിക്കുന്നത് ബാവയുടെ ഭാര്യ നഫീസയാണ് (55) അയൽവാസിയുടെ വീട്ടുപറമ്പിലെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ [...]