അങ്ങാടിപ്പുറം ഹോണ്ടയുടെ ഷോറൂമില്‍ കത്തിനശിച്ചത് 18വാഹനങ്ങള്‍
പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറം ഹോണ്ടയുടെ ഷോറൂമില്‍ കത്തിനശിച്ചത് 18വാഹനങ്ങള്‍. അങ്ങാടിപ്പുറത്ത് കോഴിക്കോട് റോഡിലെ എ.എം ഹോണ്ടാ ഷോറൂമിലാണ് സംഭവം. രാവിലെ ആറു മണിക്കാണ് തീ കത്തിപ്പടരുന്നത് പരിസരത്തുണ്ടായിരുന്നവരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഷോറൂമും അതിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സര്‍വീസ് സെന്ററും ഉള്‍പ്പെട്ട ഇരുനില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിലുള്ള ജനറേറ്റര്‍ സ്ഥിതി ചെയ്യുന്ന ഭാഗത്തുനിന്നും ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായതാണ് അപകടകാരണം, തീ പടര്‍ന്നത് അറിയാന്‍ വൈകിയതാണ് അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കാനിടയാക്കിയത്. *സര്‍വീസിനായി കൊണ്ടുവന്ന 18 വാഹനങ്ങളാണ് പൂര്‍ണ്ണമായി കത്തി നശിച്ചത്* കൂടാതെ ഇരുപതിലധികം വാഹനങ്ങള്‍ ഭാഗികമായും കത്തിയിട്ടുണ്ട്. മുകളിലത്തെ നിലയിലായിരുന്നു പുതിയ വാഹനങ്ങള്‍ സൂക്ഷിച്ചിരുന്നത്. തീ മുകളിലേക്ക് പടര്‍ന്ന് പിടിക്കുന്നതിന് മുമ്പ് തന്നെ നാട്ടുകാരും അഗ്നിശമന സേനാംഗങ്ങളും ചേര്‍ന്ന് ഈ വാഹനങ്ങള്‍ അവിടെനിന്ന് മാറ്റി.അഗ്നി ശമനസേനാ യൂണിറ്റുകള്‍ ഒന്നര മണിക്കൂറോളമെടുത്താണ് തീ അണച്ചത്.അഗ്നിശമന സേനയില്‍ ഡ്രൈവര്‍മാരുടെ കുറവ് രക്ഷാപ്രവര്‍ത്തനത്തിന് സ്ത്തെത്താന് താമസമാകുന്നത് തുടര്‍ക്കഥയാകുന്നു. ഒരു വാഹനം എത്തിച്ച് ഡ്രൈവര്‍ വീണ്ടും മറുവാനമെടുക്കാന് പോകേണ്ടി വരുന്നതായും നാട്ടുകാര്‍ പറയുന്നു.
RECENT NEWS
കോട്ടക്കൽ ചിനക്കലിൽ വാഹനാപകടത്തിൽ ഒമ്പതു വയസുകാരിക്ക് ദാരുണാന്ത്യം
കോട്ടക്കൽ: മലപ്പുറത്ത് വാഹനാപകടത്തില്‍ ഒന്‍പത് വയസുകാരിക്ക് ദാരുണാന്ത്യം. മലപ്പുറം ചിനക്കല്‍ സ്വദേശി ഷാനാവാസിന്റെ മകള്‍ റീം ഷാനവാസ് ആണ് മരിച്ചത്. ഇന്ന് രാവിലെ കോട്ടക്കല്‍ പുത്തൂരില്‍ ആയിരുന്നു അപകടം. നിയന്ത്രണം വിട്ട ലോറി വാഹനങ്ങള്‍ക്കിടയിലേക്ക് [...]




