പൊന്നാനിയിലെ പോലീസ് സി.പി-എമ്മിന്റെ ആജ്ഞാനുവര്‍ത്തികള്‍: നൗഷാദ് മണ്ണിശ്ശേരി

പൊന്നാനി: പൊന്നാനിയിലെ പൊലീസ് സി.പി-എമ്മിന്റെ ആജ്ഞാനുവര്‍ത്തികളായി മാറിയെന്ന് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി. തീരദേശ അക്രമങ്ങള്‍ക്കെതിരെ മുസ്ലിം ലീഗ് നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം
പുതുപൊന്നാനിയില്‍ ഗുണ്ടാ അക്രമങ്ങള്‍ പെരുകിയിട്ടും, സംഭവത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് വൈകുന്നത് ലജ്ജാകരമാണ്. സി.പി.എം.ലിസ്റ്റ് നല്‍കുന്നവരെ മാത്രം പ്രതികളാക്കി സി.പി.എമ്മിന്റെ ആജ്ഞകള്‍ അനുസരിക്കുന്നവര്‍ മാത്രമായി പൊലീസ് മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പുതുപൊന്നാനിയിലെ അക്രമ സംഭവങ്ങളില്‍ പ്രതികളെ പിടികൂടാന്‍ വൈകുന്നുന്നതില് പ്രതിഷേധിച്ചാണ് പൊന്നാനി മുനിസിപ്പല്‍ മുസ്ലിം ലീഗ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും ധര്‍ണ്ണയും നടന്നത്.പുതുപൊന്നാനിയില്‍ നിന്നാരംഭിച്ച ധര്‍ണ്ണ പൊലീസ് സ്റ്റേഷനു മുന്നില്‍ സമാപിച്ചു.വി.പി.ഹുസൈന്‍കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. സി.പി.ശിഹാബ് മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു.അഹമ്മദ് ബാഫഖി തങ്ങള്‍, സി.പി. സക്കരിയ്യ, പി.ടി.അലി, എം.മൊയ്തീന് ബാവ എന്നിവര്‍ സംസാരിച്ചു.
RECENT NEWS

ദാറുൽ ഹുദ മഹാരാഷ്ട്ര സെന്റർ ഉദ്ഘാടനം ചെയ്തു
തിരൂരങ്ങാടി: ദാറുൽ ഹുദ മഹാരാഷ്ട്രാ സെന്ററിന്റെ ഉദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. മഹാരാഷ്ട്രയിലെ പാല്‍ഗര്‍ ജില്ലയില്‍ ഭീവണ്ടിക്കടുത്ത് കുഡൂസ് വഡോളിയിലാണ് വാഴ്സിറ്റിയുടെ ആറാമത് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. വൈസ് ചാന്‍സലര്‍ ഡോ. [...]