വെന്നിയൂരില്‍ ദേശീയപാത സ്ഥലമെടുപ്പ് സര്‍വേക്കെത്തിയ ജീവനക്കാര്വീട്ടില് കയറിയെന്ന്, പോലീസും നാട്ടുകാരും സംഘര്‍ഷം

തിരൂരങ്ങാടി: ദേശീയപാതാ സ്ഥലമെടുപ്പിന്റെ ഭാഗമായി വെന്നിയൂരില്‍, കാച്ചടി, കരുമ്പില്‍ ഭാഗങ്ങളില്‍ സര്‍വേ പൂര്‍ത്തിയാക്കി. ഇരകളും നാട്ടുകാരുമായി നൂറുകണക്കിനാളുകള്‍ സ്ഥലത്ത് തടിച്ചു കൂടിയിരുന്നു. പ്രതിഷേധക്കാരെ നേരിടാന്‍ മലപ്പുറം ഡി.വൈ.എസ്.പി ജലീല്‍ തോട്ടത്തില്‍, തിരൂരങ്ങാടി സി.ഐ. സുനില്‍കുമാര്‍, കൊണ്ടോട്ടി സി.ഐ. ഹനീഫ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വന്‍ പൊലിസ് സന്നാഹം സ്ഥലത്തെത്തിയിരുന്നു. ഡെപ്യുട്ടി കലക്ടര്‍ ജെ.ഒ അരുണ്‍കുമാറിന്റെ നേതൃത്വത്തില്‍ ഇന്ന് കാലത്ത് 8 മണിക്ക് ആരംഭിച്ച സര്‍വേ ഉച്ചയോടെ അവസാനിച്ചു. സര്‍വേക്കിടെ ജീവനക്കാരന് വീട്ടിലേക്ക് അതിക്രമിച്ചു കയറിയെന്ന് വീട്ടുകാരുടെ പരാതിയില്‍ ആകെ ബഹളമായി. കക്കാട് കരുമ്പില്‍ പുള്ളത്തില്‍ മുഹമ്മദ്കുട്ടിയുടെ വീട്ടിലാണ് സംഭവം. സര്‍വേ ഉപകരണങ്ങളുമായി യുവാവ് അകത്തേക്ക് ഓടിക്കയറുകയായിരുന്നുവത്രേ. സ്ത്രീകള്‍ ബഹളം വെച്ചതോടെ നാട്ടുകാര്‍ ഇടപെട്ടു. തുടര്‍ന്ന് പോലീസും നാട്ടുകാരും തമ്മില്‍ ബഹളമായി. ബഹളം കൂടുതല്‍ സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങിയതോടെ ജനങ്ങളെ വീടിനു മുന്നില്‍ നിന്നും പോലീസ് ജനങ്ങളെ വിരട്ടിയോടിച്ചു. സംഭവത്തില്‍ ഇടപെട്ട മുന്‍പഞ്ചായത്ത് പ്രസിഡന്റ് എ.കെ റഹീമിനെ പൊലിസ് പിടിച്ചു കൊണ്ടുപോയി. പിന്നീട് പ്രതിഷേധം ശക്തമായതോടെ വീടിന് പുറത്ത് അളവ് മാര്‍ക്ക് ചെയ്ത് ഉദ്യോഗസ്ഥര്‍ നടപടികള്‍ പൂര്‍ത്തിയാക്കുകയായിരുന്നു.
RECENT NEWS

ദാറുൽ ഹുദ മഹാരാഷ്ട്ര സെന്റർ ഉദ്ഘാടനം ചെയ്തു
തിരൂരങ്ങാടി: ദാറുൽ ഹുദ മഹാരാഷ്ട്രാ സെന്ററിന്റെ ഉദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. മഹാരാഷ്ട്രയിലെ പാല്‍ഗര്‍ ജില്ലയില്‍ ഭീവണ്ടിക്കടുത്ത് കുഡൂസ് വഡോളിയിലാണ് വാഴ്സിറ്റിയുടെ ആറാമത് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. വൈസ് ചാന്‍സലര്‍ ഡോ. [...]