കോര്‍പറേറ്റുകള്‍ക്ക് വേണ്ടിയുള്ള ഗവണ്മെന്റിന്റെ ക്വട്ടേഷന്‍ വര്‍ക്ക് അവസാനിപ്പിക്കണം: എസ്.ഡി.പി.ഐ
മലപ്പുറം: ദേശീയപാത വിഷയത്തില്‍ ഇരുമുന്നണികളും ബി ജെ പി യും കേരളത്തിലെ ജനങ്ങളോട് യഥാര്‍ത്ഥ വസ്തുതകള്‍ അവതരിപ്പിക്കാതെ വഞ്ചനാപരമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്ന് എസ്.ഡി.പി.ഐ ആരോപിച്ചു. ഭൂമി നഷ്ടപെടുന്നവര്‍ ഇരകളാണ് എന്നാല്‍ പൊതുനിരത്തില്‍ കരം കൊടുക്കാന്‍ നിര്ബന്ധിതരാകുന്നവര് കൂടി ഇരകളാണ് എന്ന കാര്യം വിസ്മരിച്ചുകൊണ്ടുള്ള നീക്കമാണ് ഭരണകൂടം നടത്തുന്നത്.
– ഭൂമി നഷ്ട്ടപ്പെടുന്നവര്‍ മാത്രമാണ് ഇരകളാകുന്നതെന്ന വാദമുയര്‍ത്തി ബി ഒ ടി മാഫിയയെ സഹായിക്കുന്ന തന്ത്രപരമായ നിലപാടാണ് അവരുടേത്. കേരളത്തില്‍ വികസനത്തിന്റെ മറവില്‍ പൗരന്റെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്ന നവ ഫ്യുഡല്‍ വ്യവസ്ഥിതിയിലേക്ക് മാറ്റിയെടുക്കാനുള്ള ശ്രമമാണ് ഭരണകൂടവും കോര്‍പ്പറേറ്റുകളും നടത്തിക്കൊണ്ടിരിക്കുന്നത് പൗരന്റെ സഞ്ചാരസ്വാതന്ത്ര്യത്തെ നിഷേധിക്കുന്ന നീക്കമാണിത് കേരളത്തിലെ പൊതു നിരത്തുകളെ ബി ഓ ടി വ്യവസ്ഥയിലേക്കു മാറ്റി കരം പിരിക്കാനുള്ള അവകാശം സ്വന്തമാക്കുന്ന കോര്‍പ്പറെയ്റ്റ് തന്ത്രമാണ് നടപ്പിലാക്കുന്നത് ദേശീയ പാത വികസനത്തിന്റെ മറവില്‍ 45 മീറ്റര്‍ ഭൂമി പിടിച്ചെടുക്കാനുള്ള നീക്കം ഇതിന്റെ ഭാഗമാണ് നാല് വരി പാതക്ക്30 മീറ്റര്‍ മതിയെന്നിരിക്കെ 45 മീറ്റര്‍ തന്നെ നിരബന്ധം പിടിക്കുന്നതില്‍ കച്ചവടമാണ് തിരിച്ചറിയേണ്ടത് ഭൂമി വിട്ടുകൊടുക്കുന്നവര്‍ക്ക് മാന്യമായ പ്രതിഫലം നല്കിയാല് അവരുടെ പ്രശ്നത്തിന് പരിഹാരമാവും. എന്നാല്‍ ബി ഒ ടി വ്യവസ്ഥയില്‍ 30 മീറ്ററിലോ 45 മീറ്ററിലോ ദേശീയ പാത നിര്‍മിക്കുമ്പോള്‍ 30 വര്‍ഷക്കാലം ടോള്‍ കൊടുത്തുമാത്രമേ കേരളത്തിലെ കോടിക്കണക്കിന് ജനങ്ങള്‍ക്ക് ഈ പാതയിലൂടെ സഞ്ചരിക്കാനാകൂ.യഥാര്‍ത്ഥത്തില്‍ ഈ ജനങ്ങള്‍ മുഴുവനും ബി ഒ ടി പാതയുടെ ഇരകളാകുന്നു. വികസനത്തിന്റെ മറവില്‍ പൊതുയിടങ്ങളില്‍ സഞ്ചാര സ്വാതന്ത്രം നിഷേധിക്കുന്ന നവ ഫ്യൂഡല്‍ വ്യവസ്ഥയിലേക്ക് കോര്‍പറേറ്റുകള്‍ക്ക് വേണ്ടി കേരളത്തെ മാറ്റിയെടുക്കാനുള്ള ഹീന ശ്രമമാണ് കേരളത്തിലെ ഇരുമുന്നണികളും ബി ജെ പി യും നടത്തിക്കൊണ്ടിരിക്കുന്നത്.ഇതിനുപുറമെ ഭൂമി വിട്ടുകൊടുക്കുന്നവര്‍ ഉന്നയിക്കുന്ന തീര്‍ത്തും ന്യായമായ ആവശ്യങ്ങള്‍ക്ക് നേരെ പട്ടാള ഭരണകൂടങ്ങള്‍പോലും ചെയ്യാന്‍ മടിക്കുന്ന അതിക്രമങ്ങള്‍ നടത്തുകയും ചെയ്യുന്നു. സ്വന്തം പ്രജകളെ ബി ഒ ടി മാഫിയക്ക് വേണ്ടി പിണറായി സര്‍ക്കാര്‍ ശത്രുപക്ഷത്ത് നിര്‍ത്തിയിരിക്കുന്നു. ഗോവപോലെയുള്ള സംസ്ഥാനങ്ങളില്‍ 30 മീറ്ററില്‍ 6 വരി പാതയുണ്ട്. 30 മീറ്ററില്‍ എലിവേറ്റഡ് ഹൈവേ എന്ന ആശയം കേരളത്തിന് അനുയോജ്യമായ പദ്ധതിയാണ്. ഇത് യാഥാര്ഥ്യമാക്കപ്പെടാനുള്ള ശ്രമം ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവേണ്ടതുണ്ട്.
ഏതു സാഹചര്യത്തിലും ബി ഒ ടി അടിസ്ഥാനത്തില്‍ ദേശീയ പാത നിര്‍മിച്ച് 30 വര്‍ഷക്കാലം കേരളത്തിലെ കോടിക്കണക്കിന് ജനങ്ങളുടെ അധ്വാനഫലം കൊള്ളയടിക്കുന്ന എല്‍ ഡി എഫ് സര്‍ക്കാരിന്റെ ജനവിരുദ്ധതയേയും അതിനെ പിന്തുണക്കുന്ന യു ഡി എഫ് , എന്‍ ഡി എ മുന്നണികളുടെയും ജനവിരുദ്ധ നയങ്ങളെ തുറന്നുകാണിക്കാനും, ഇരകള്‍ക്കും വേട്ടക്കാര്‍ക്കൊപ്പവും നിന്ന് ജനങ്ങളെ വഞ്ചിക്കുന്ന കപട രാഷ്ട്രീയ നിലപാട് വെക്തമാക്കികൊണ്ട് ഏപ്രില്‍ 10, 11, 12 തിയ്യതികളില്‍ എസ് ഡി പി ഐ മലപ്പുറം ജില്ലാ കമ്മിറ്റി വാഹന പ്രചരണ ജാഥ സംഘടിപ്പിക്കുന്നു. ഏപ്രില്‍ 10 ന് കുറ്റിപ്പുറത്തുനിന്ന് ആരംഭിക്കുന്ന ജാഥ 12 ന് ചേളാരിയില്‍ സമാപിക്കും.
RECENT NEWS
ഇടഞ്ഞ ആന ഒരാളെ കൊന്ന സംഭവത്തിൽ കലക്ടർക്ക് ഹൈക്കോടതിയുടെ വിമർശനം
കൊച്ചി: തിരൂർ പുതിയങ്ങാടി നേർച്ചക്കിടെ ആന ഇടഞ്ഞതിനെ തുടർന്ന് ഒരാൾ മരിച്ച സംഭവത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാത്തതിന് മലപ്പുറം ജില്ലാ കലക്ടർക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. ഇത്തരമൊരു സംഭവത്തിന്റെ ഗൗരവവും അടിയന്തര സ്വഭാവവും [...]