ലഭിച്ച സ്ത്രീധനം മതിയായതല്ലെന്ന് പറഞ്ഞ് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും ജാമ്യം തള്ളി

ലഭിച്ച സ്ത്രീധനം മതിയായതല്ലെന്ന്  പറഞ്ഞ് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിന്റെയും  വീട്ടുകാരുടെയും ജാമ്യം തള്ളി

മഞ്ചേരി: ലഭിച്ച സ്ത്രീധനം മതിയായതല്ലെന്ന് പറഞ്ഞ് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി. നിലമ്പൂര്‍ മുക്കട്ട കൊണ്ടേങ്ങാടന്‍ അജീബ് അലി (25), സഹോദരന്‍ അനീബ് അലി (22), മാതാവ് നദീജ (48) എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ജഡ്ജി സുരേഷ് കുമാര്‍ പോള്‍ തള്ളിയത്. 2017 മെയ് എട്ടിനായിരുന്നു ഇവരുടെ വിവാഹം. വിവാഹസമയത്ത് ഭാര്യ വീട്ടുകാര്‍ നല്‍കിയ 28 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ ഭര്‍ത്താവും ഭര്‍തൃമാതാവും എടുത്തുപറ്റിയെന്നും ഭര്‍തൃ സഹോദരന്‍ മാനഹാനി വരുത്തിയെന്നുമാണ് പരാതി.

Sharing is caring!