സിപിഎം പ്രവര്‍ത്തകനെ കൊലപ്പെടുത്താന്‍ ശ്രമിച്ച ബിജെപി പ്രവര്‍ത്തകര്‍ക്ക് ജാമ്യമില്ല

സിപിഎം പ്രവര്‍ത്തകനെ  കൊലപ്പെടുത്താന്‍ ശ്രമിച്ച ബിജെപി പ്രവര്‍ത്തകര്‍ക്ക്   ജാമ്യമില്ല

മഞ്ചേരി: സിപിഎം പ്രവര്‍ത്തകനായ കൃഷ്ണനെ മരവടി കൊണ്ട് അടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കേസില്‍ ഒളിവില്‍ കഴിയുന്ന മൂന്ന് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി. ചങ്ങരംകുളം വട്ടംകുളം കുറ്റിപ്പാല സ്വദേശികളായ ചെറളശ്ശേരി പറമ്പ് ഗിരീശന്‍ (43), രഘു (40), ബിജു (39) എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് തള്ളിയത്.
2018 ഫെബുവരി 14ന് അര്‍ദ്ധരാത്രിയാണ് സംഭവം. കുറ്റിപ്പാല പറക്കോട്ടയില്‍ ഭഗവതി ക്ഷേത്രത്തിലെ പൂരാഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്ന കൃഷ്ണനെ അള്‍ട്ടോ കാറിലെത്തിയ അഞ്ചംഗ സംഘം തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു. സംഭവ ദിവസം രാത്രി എട്ടു മണിക്ക് ബിജെപി പ്രവര്‍ത്തകരായ മധു, ബാബു, വിവേക് എന്നിവരെ സി പി എം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതിലുള്ള വിരോധമാണ് അക്രമത്തിനു കാരണം.

Sharing is caring!