മലപ്പുറം ഇലവനെതിരെ പ്രസ്‌ക്ലബ്ബ് ടീമിന് വിജയം

മലപ്പുറം ഇലവനെതിരെ പ്രസ്‌ക്ലബ്ബ് ടീമിന് വിജയം

വളാഞ്ചേരി: കേരള സീഡ്‌സ് ഫുട്‌ബോള്‍ അക്കാദമിയുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്ന പ്രദര്‍ശന മത്സരത്തില്‍ മലപ്പുറം പ്രസ്‌ക്ലബ്ബിന് ഉജ്ജ്വല വിജയം. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് മുന്‍ താരങ്ങളടങ്ങിയ മലപ്പുറം വെറ്ററന്‍സ് ടീമിനെ പ്രസ്‌ക്ലബ്ബ് തോല്‍പ്പിച്ചത്. വിജയികള്‍ക്കായി സുദേഷ് ഗോപി, എം ഷഹബാസ്, സത്താര്‍ എന്നിവര്‍ ഗോള്‍ നേടി.

കളിയുടെ തുടക്കം മുതല്‍ മികച്ച മുന്നേറ്റമാണ് പ്രസ്‌ക്ലബ്ബ് കാഴ്ചവച്ചത്. ഒറ്റപ്പെട്ട അക്രമത്തിലൂടെ വെറ്ററന്‍സ് ടീം ഗോളിന് ശ്രമിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. ഗോള്‍ വലകാത്ത മുഹമ്മദലി വലിയാടിന്റെ പ്രകടനവും ടീമിന് കരുത്തായി.

ലോക കായിക നിലവാരത്തിലേക്ക് കേരളത്തിലെ കുട്ടികളെ വളര്‍ത്തുക എന്ന ലക്ഷ്യവുമായാണ് കേരള സീഡ്സ് സ്പോര്‍ട്സ് ക്ലബ് തുടങ്ങുന്നത്. ക്ലബ്ബിന്റെ ഉദ്ഘാടനം സിനിമാ സംവിധായകന്‍ സക്കരിയ മുഹമ്മദ് നിര്‍വഹിച്ചു. സുഡാനി ഫ്രം നൈജീരിയ യുടെ അണിയറ പ്രവര്‍ത്തരെയും താരങ്ങളെയും ചടങ്ങില്‍ ആദരിച്ചു.

Sharing is caring!