വിദ്യാലയങ്ങള്‍ അടച്ചതോടെ മലപ്പുറത്തെ വയലേലകളില്‍ ഫുട്‌ബോള്‍ ആരവം

മലപ്പുറം: വിദ്യാലയങ്ങള്‍ വേനലവധിക്ക് അടച്ചതോടെ വയലേലകളില്‍ ഫുട്‌ബോള്‍ ആരവം, പ്രദേശങ്ങളിലെ യുവജന ക്ലബ്ബുകളാണ് ഫുട്‌ബോള്‍ മേള സംഘടിപ്പിച്ചു കൊണ്ടിരിക്കുന്നത്. അതാത് പ്രദേശങ്ങളിലെ യുവാക്കളെ ഫുട്‌ബോളില്‍ പരിശീലനം നല്‍കി വാശിയേറിയ മത്സരത്തില്‍ കപ്പെടുക്കണമെന്നതാണ് ടൂര്‍ണ്ണമെന്റുകളെ മുന്നോട്ടു കൊണ്ടു പോകുന്നത്.
വയലുകളില്‍ പ്രത്യേകം സജ്ജമാക്കിയും പഞ്ചായത്ത് സ്റ്റേഡിയങ്ങളില്‍ മത്സരം സംഘടിപ്പിച്ചും പ്രദേശങ്ങളില്‍ ഫുട്‌ബോളിന്റെ ആരവം കൊഴുക്കുകയാണ്.അണ്ണക്കമ്പാട്, വട്ടംകുളം, കണ്ട നകം, തവനൂര്‍ എന്നിവിടങ്ങളില്‍ മത്സരങ്ങള്‍ ആരംഭിച്ചു
അണ്ണക്കമ്പാട്‌ല സാക്ക് ക്ലബ്ബിനെറ ഫുട്‌ബോള്‍ മേള വട്ടംകുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ്എം.മുസ്തഫ ഉദ്ഘാടനം ചെയ്തു
പി.കെ.അബ്ദുള്‍ ജബ്ബാര്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപ്രദേശങ്ങളിലെ യുവാക്കളുടെ കൂട്ടായ്മയുടെ ശ്രമഫലമായാണ് ഫുട്‌ബോള്‍ മേളകള്‍ സജീവമാകുന്നത്.

Sharing is caring!


Leave a Reply

Your email address will not be published. Required fields are marked *