മലപ്പുറത്ത് ഫുട്‌ബോള്‍ കളിക്കിടെ വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

മലപ്പുറത്ത് ഫുട്‌ബോള്‍  കളിക്കിടെ വീണു പരിക്കേറ്റ്  ചികിത്സയിലായിരുന്ന  യുവാവ് മരിച്ചു

തിരൂരങ്ങാടി: ഗ്രൗണ്ടില്‍ ഫുട്ബോള്‍ കളിച്ചു കൊണ്ടിരിക്കേ വീണുപരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. എ.ആര്‍. നഗര്‍ പുകയൂരിലെ പരേതനായ ചക്കിപ്പറമ്പന്‍ അബൂബക്കറിന്റെ മകന്‍ ഷൗക്കത്ത്(30) ആണ് മരിച്ചത്. രണ്ടാഴ്ച മുന്‍പ് ചെണ്ടപുറായ മൈതാനത്ത് ഫുട്ബോള്‍ കളിക്കുന്നതിനിടെയാണ് വീണ് പരിക്കു പറ്റിയത്.പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരിക്കെ ഞായറാഴ്ച രാത്രിയാണ് മരിച്ചത്.
മാതാവ്: പാത്തുമ്മ. ഭാര്യ: ആരിഫ. മകള്‍: നാജിഹ

Sharing is caring!