റൈഫിള്‍ ഷൂട്ടിംഗില്‍ മലപ്പുറത്തിന്റെ അഭിമാനമായി സി.എച്ച് നാസര്‍

റൈഫിള്‍ ഷൂട്ടിംഗില്‍  മലപ്പുറത്തിന്റെ  അഭിമാനമായി സി.എച്ച് നാസര്‍

മലപ്പുറം: റൈഫിള്‍ ഷൂട്ടിംഗില്‍ പുതിയ ചരിത്രം സൃഷ്ടിച്ച് കൂട്ടിലങ്ങാടി വാഴക്കാട്ടിരി സ്വദേശി സി.എച്ച് നാസര്‍. റൈഫിള്‍ ഷൂട്ടിംഗ് ദേശീയ മത്സരമായ ബിഗ്‌ബോര്‍(300മീറ്റര്‍) മത്സരത്തില്‍ ആദ്യമായി മലപ്പുറം ജില്ലയില്‍നിന്നും പങ്കെടുക്കുന്ന വ്യക്തിയാണ് നാസര്‍. ജില്ലയുടെ കായിക രംഗത്ത് പരിചിതമല്ലാത്ത ഇനമായ റൈഫിള്‍ ഷൂട്ടിംഗില്‍ പാലക്കാട് റൈഫിള്‍ അസോസിയേഷന്‍ പ്രതിനിധികൂടിയായ നാസറിന്റെ മുന്നേറ്റം പുതിയൊരു കായിക താരത്തെയാണ് സമ്മാനിച്ചത്.
ഷൂട്ടിംഗ് പരിശീലനത്തിനായി മലപ്പുറത്ത് സംവിധാനമില്ലാത്തതിനാലാണ്
നാസര്‍ പാലക്കാട് റൈഫിള്‍ അസോസിയേഷനിലെത്തിയത്.
തുടര്‍ന്ന് പാലക്കാട് ജില്ലക്കുവേണ്ടി സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കുകയും ശേഷം ചെന്നൈയില്‍ നടന്ന സൗത്ത്‌സോണ്‍ ചാമ്പ്യന്‍ഷിപ്പിലും കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തു. തുടര്‍ന്ന് മാര്‍ച്ച് 23 മുതല്‍ 29 വരെഡല്‍ഹിയില്‍ നടന്ന ദേശീയ’ ബിഗ്‌ബോര്‍’ മത്സരത്തില്‍ കേരളത്തെ പ്രതിനിധികരിച്ച് പങ്കെടുത്തത്.
പാലക്കാട് റൈഫിള്‍ അസോസിയേഷന്‍ ക്ലബ്ബിന് കീഴിലാണു നിലവില്‍ പരിശീലനം നടത്തിവരുന്നത്. എന്നാല്‍ തന്റെ സ്വദേശമായ മലപ്പുറത്ത് പരിശീലനത്തിന് യാതൊരു സൗകര്യവും നിലവില്ല, ഇക്കാര്യത്തില്‍ അധികൃതരുടെ ഭാഗത്തുനിന്നും അനുകൂല നടപടിയുണ്ടായാല്‍ റൈഫിള്‍ ഷൂട്ടിംഗില്‍ മലപ്പുറത്തിന് ഇനിയും ഏറെ സാധ്യതയുണ്ടെന്നും നാസര്‍ പറയുന്നു.
മലപ്പുറം കൂട്ടിലങ്ങാടി ബ്ലൂ ഡയമണ്ട് ആട്‌സ് സ്‌പോട്‌സ് ക്ലബിന്റെ താരം കൂടിയാണ് നാസര്‍.ഫൗസിയയാണ് ഭാര്യ. മക്കള്‍: ഫാത്തിമ റെന്ന, ഫാത്തിമ ജെന്ന, റിബിന്‍ ഹംസ, മുഹമ്മദ്.

Sharing is caring!