കുഞ്ഞാലിക്കുട്ടിയും കാഞ്ചനമാലയും സ്മാര്‍ട്ട് ക്ലാസ് റൂമില്‍

കുഞ്ഞാലിക്കുട്ടിയും  കാഞ്ചനമാലയും സ്മാര്‍ട്ട് ക്ലാസ് റൂമില്‍

മലപ്പുറം: കുഞ്ഞാലിക്കുട്ടി എം.പിയും കാഞ്ചനമാലയും സ്മാര്‍ട്ട് സമാര്‍ട്ട് ക്ലാസ് റൂമിലെത്തി കുട്ടികളുടെ സീറ്റില്‍ ഇരുന്നത് കാഴ്ച്ചക്കാരില്‍ കൗതുകമുയര്‍ത്തി. എടക്കാപറമ്പ എ.യു.പി സ്‌കൂള്‍ കെട്ടിട ശിലസ്ഥാപനത്തോടനുബന്ധിച്ചുള്ള സ്മാര്‍ട്ട് ക്ലാസ് റൂമിന്റെ ഉദ്ഘാടനത്തിനായാണ് ഇരുവരും ക്ലാസിലെത്തിയത്. ഇവരും ക്ലാസില്‍ തൊട്ടടുത്ത സീറ്റില്‍ ഇരിക്കുകയും ചെയ്തു.
എടക്കാപറമ്പ എ.യു.പി സ്‌കൂള്‍ കെട്ടിട ശിലസ്ഥാപനം പി.കെ കുഞ്ഞാലികുട്ടി നിര്‍വഹിച്ചപ്പോള്‍ കാഞ്ചന മാല വിശിഷ്ട അതിഥി ആയിരുന്നു. അല്‍അബീര്‍ ഗ്രൂപ്പ് നിര്‍മിച്ചു നല്‍കിയ സ്മാര്‍ട്ട് ക്ലാസ് റൂം കം ഡിജിറ്റല്‍ ലൈബ്രറി യുടെ ഉല്‍ഘടനം ആലുങ്ങല്‍ മുഹമ്മദും വാര്‍ഷിക ആഘോഷം വേങ്ങര എം.എല്‍.എ കെ.എന്‍.എ ഖാദറും നിര്‍വഹിച്ചു.

പി.ടി.എ പ്രസിഡന്റ് ഇ.കെ ഖാദര്‍ ബാബു അധ്യക്ഷനായിരുന്നു. പ്രധാന അദ്ധ്യാപിക ജി. അംബിക സ്വാഗതവും വി മുഹമ്മദ് ബഷീര്‍ നന്ദിയും പ്രകാശിപ്പിച്ചു. ചാക്കീരി അബ്ദുല്‍ ഹഖ് കണ്ണമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി സരോജിനി സലീം കുരുവമ്പലം പുള്ളാട്ട് സലീം, ശരീഫ പുള്ളാട്ട്, പി ശരീഫ ബേബി, ചെറിയ മുഹമ്മദ് അരീ ക്കന്‍, ഭാവന കെ.എ മൂസ മാസ്റ്റര്‍, ഇ.കെ ആലി മൊയ്തീന്‍, അഷ്‌കര്‍ ടി., അബ്ബാസ് അലി എ.എ.പി ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികള്‍ നടന്നു.

Sharing is caring!