തീര്‍ത്ഥാടകനായ വൃദ്ധന് പൊന്നാനി മുനമ്പംബീവി ജാറം പരിസരത്ത് മരിച്ച നിലയില്‍

പൊന്നാനി: തീര്‍ത്ഥാടകനായ വൃദ്ധനെ വഴിയരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുതുപൊന്നാനി മുനമ്പംബീവി ജാറം പരിസരത്താണ് മൃതദേഹം കണ്ടെത്തിയത്.
തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ തോറും യാത്ര ചെയ്യുന്ന തിരുവനന്തപുരം പാലോട് സ്വദേശിയായ സലീം എന്ന വൃദ്ധന്റെ മൃതദേഹമാണ് പുതുപൊന്നാനി മുനമ്പം ബീവി ജാറം പരിസരത്ത് നിന്ന് രാവിലെ കണ്ടെത്തിയത്.കഴിഞ്ഞ ദിവസം ജാറത്തില്‍ സിയാറത്തിന് വന്ന ഇയാള്‍ രാത്രിയില്‍ ജാറത്തിനോട് ചേര്‍ന്നുള്ള ഷെഡില്‍ കിടന്നുറങ്ങുകയായിരുന്നു.
രാവിലെ ഏറെ വൈകിയിട്ടും ഉറക്കമുണരാതിരുന്നതോടെ നാട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് വൃദ്ധന് മരിച്ചതാണെന്ന് തിരിച്ചറിഞ്ഞത്.തുടര്‍ന്ന് പൊന്നാനി പൊലീസില്‍ വിവരമറിയിക്കുകയും, പൊലീസ് സ്ഥലത്തെത്തി മൃതദേഹം പൊന്നാനി താലൂക്കാശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. തുടര്‍ന്ന് വൃദ്ധന്റെ മൊബൈല്‍ നമ്പറില്‍ നിന്ന് ബന്ധുക്കളെ വിളിച്ചതിനെത്തുടര്‍ന്നാണ് മരണപ്പെട്ടയാളെ തിരിച്ചറിയാനായത്.
വൃദ്ധന് മലപ്പുറത്തും ബന്ധുക്കളുണ്ട്.ഇവര്‍ മുഖേന തിരുവനന്തപുരത്തെ വീട്ടുകാരെ വിവമറിയിച്ചു. പൊന്നാനി താലൂക്കാശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം ബന്ധുക്കളെത്തി കൊണ്ട് പോകും.
RECENT NEWS

ഗര്‍ഭിണിയായ യുവതിക്ക് രക്തം മാറി നല്കിയ സംഭവം; രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ നടപടി
പൊന്നാനി: ഗര്‍ഭിണിയായ യുവതിക്ക് രക്തം മാറി നല്കിയ സംഭവത്തില്‍ രണ്ട് താല്കാലിക ഡോക്ടര്‍മാര്‍ക്കെതിരെ നടപടി പൊന്നാനി മാതൃശിശു ആശുപത്രിയില്‍ ആ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ടു ഡോക്ടര്‍മാരെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. ആരോഗ്യ [...]