തന്റെപേരില്‍ പ്രചരിക്കുന്ന വ്യാജ പ്രസ്താവനയില്‍ വഞ്ചിതരാകരുതെന്ന് ഹൈദരലി ശിഹാബ് തങ്ങള്‍

തന്റെപേരില്‍ പ്രചരിക്കുന്ന വ്യാജ പ്രസ്താവനയില്‍ വഞ്ചിതരാകരുതെന്ന്  ഹൈദരലി ശിഹാബ് തങ്ങള്‍

മലപ്പുറം: തന്റെപേരില്‍ പ്രചരിക്കുന്ന വ്യാജ പ്രസ്താവനയില്‍ വഞ്ചിതരാകരുതെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍,
മതവിശ്വാസികളുടെ ആരാധനകളെ പരസ്പരം വെറുപ്പുളവാക്കുന്നതായി ചിത്രീകരിച്ച് തന്റെപേരില്‍ ഒരു വ്യാജപോസ്റ്റ് പ്രചരിക്കുന്നതായി അറിയാന്‍ സാധിച്ചു. ക്ഷേത്രങ്ങളിലെ പ്രഭാതഗീതം ഇതര മതവിശ്വാസികള്‍ക്ക് ബുദ്ധിമിട്ടുണ്ടാക്കുന്നതായും ഇതു നിര്‍ത്തുന്നതിനെ കുറിച്ച് ഹിന്ദു സമൂഹം ചിന്തിക്കണമെന്നുമാണ് തന്റെ പേരില്‍ വ്യാജ പ്രസ്താവനയുണ്ടാക്കിയിരിക്കുന്നത്. ഇതില്‍ ആരും വഞ്ചിതരാവരുത്. ആരാധനാലയങ്ങളിലെ പ്രാര്‍ത്ഥനകളെ പരസ്പര വിദ്വേഷത്തിനു വേണ്ടി കാണുന്നവരല്ല മതവിശ്വാസികള്‍. നാട്ടില്‍ സമാധാനാന്തരീക്ഷം തകര്‍ത്ത് വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമമാണ് ഇതിനു പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പരസ്പര സൗഹാര്‍ദത്തോടെ കഴിയുന്ന സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്നതിനു വേണ്ടി സാമൂഹമാധ്യമങ്ങളെ ഉപയോഗപ്പെടുത്തുന്നത് ഖേദകരമാണ്. ആയതിനാല്‍ ഇത്തരം വ്യാജ പ്രചാരണങ്ങളെ തിരിച്ചറിയണമെന്നും നാടിന്റെയും സമൂഹത്തിന്റേയും പരസ്പര സൗഹാര്‍ദ്ധവും സ്‌നേഹവും മൈത്രിയും കാത്തുസൂക്ഷിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും ഉണര്‍ത്തുന്നു. ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പറഞ്ഞു.

Sharing is caring!