ജനങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചാവണം വികസനം: മുനവ്വറലി തങ്ങള്‍

ജനങ്ങളുടെ ആവശ്യങ്ങള്‍  അംഗീകരിച്ചാവണം വികസനം: മുനവ്വറലി തങ്ങള്‍

തിരൂരങ്ങാടി: ദേശീയപാത വികസനത്തിന്റെ പേരില്‍ പാവപ്പെട്ട ജനങ്ങളുടെ വീടും സ്വത്തും അടിച്ചമര്‍ത്തരുതെന്നും ജനങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചാവണം വികസനം നടത്തേണ്ടതെന്നും പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍. എല്ലാ മേഖലയിലും വികസനം വരണം. പ്രത്യേകിച്ച് റോഡുകള്‍. എന്നാല്‍ ജനങ്ങളെ അടിച്ചൊതുക്കി പിടിച്ചെടുത്താവരുത്. വീടും സ്ഥലവും ഏറ്റെടുക്കുകയാണെങ്കില്‍ അവര്‍ക്ക് നഷ്ടം വരാത്ത രൂപത്തിലുള്ള സഹായം നല്‍കണം. ജനങ്ങള്‍ ഇപ്പോള്‍ കിടപ്പാടവും സ്ഥലവും പോവുന്ന കാര്യത്തില്‍ വികാര ഭരിതരാണ്. ഇവിടെ അരീതോട്-വലിയപറമ്പ് ഭാഗത്ത് ധാരളം സര്‍ക്കാറിന്റെ ഭൂമി തന്നെയുണ്ട്. എന്നാല്‍ അതിലൂടെ തന്നെ റോഡ് വികസിപ്പിക്കണമെന്നും ജനങ്ങളുടെ ആശങ്കകള്‍ക്ക് അറുതി വരുത്താനുള്ള നടപടി സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാവണമെന്നും തങ്ങള്‍ പറഞ്ഞു. എ.ആര്‍.നഗറിലെ അരീതോടില്‍ ഇന്നലെ സമരപന്തലും ഇരകളെയും സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു.

Sharing is caring!