നിര്‍മാതാക്കള്‍ക്ക് മറുപടിയുമായി വീണ്ടും സാമുവല്‍

നിര്‍മാതാക്കള്‍ക്ക് മറുപടിയുമായി വീണ്ടും സാമുവല്‍

ലാഗോസ്: സുഡാനി ഫ്രം നൈജീരയയിലെ പ്രതിഫലത്തെ ചൊല്ലിയുള്ള തര്‍ക്കം അവസാനിക്കുന്നില്ല. തനിക്ക് അര്‍ഹിക്കുന്ന പ്രതിഫലം നിര്‍മാതാക്കള്‍ നല്‍കിയില്ലെന്ന് ആരോപിച്ച് സുഡാനിയായി അഭിനിയച്ച സാമുവല്‍ റോബിന്‍സണ്‍ എത്തിയതിന് പിന്നാലെ നിര്‍മാതാക്കള്‍ മറുപടി നല്‍കിയിരുന്നു. കരാര്‍ പ്രകാരമുള്ള തുക നല്‍കിയെന്നായിരുന്നു നിര്‍മാതാക്കളായ സമീര്‍ താഹിറിന്റെയും ഷൈജുഖാലിദിന്റെയും മറുപടി. നിര്‍മാതാക്കളുടെ വിശദീകരണത്തിന് മറുപടിയുമായി സാമുവല്‍ വീണ്ടും രംഗത്തെത്തി.

1800 ഡോളറിനാണ് താന്‍ കരാറിലെത്തിയത്. ഈ തുക ലഭിച്ചിട്ടുണ്ട്. എന്നാല്‍ ചെറിയ ബജറ്റിലുള്ള സിനിമ എന്നതിനാലാണ് ഈ തുകയ്ക്ക് സമ്മതിച്ചത്. ചിത്രം വന്‍ വിജയമാണെന്നും അതിനാല്‍ കൂടുതല്‍ തുക ആവശ്യപ്പെട്ട് അണിയറ പ്രവര്‍ത്തകര്‍ക്ക് മെയ്ല്‍ ചെയ്തിരുന്നെന്നും സാമുവല്‍ പറയുന്നു. ആദ്യ പോസ്റ്റില്‍ പറഞ്ഞ വംശീയ വിവേചനമെന്ന പരാമര്‍ശം സാമുവല്‍ തിരുത്തിയിട്ടുണ്ട്. തന്റെ നിറത്തെയും പ്രായത്തെയും ചൂഷണം ചെയ്തതാണ് കാരണമെന്ന് വിചാരിച്ചിരുന്നെങ്കിലും വംശീയ വിവേചനം ഇല്ലെന്നാണ് മനസ്സിലാക്കുന്നതെന്ന് അദ്ദേഹം പറയുന്നു. തനിക്ക് മെച്ചപ്പെട്ട പ്രതിഫലം ലഭിക്കുന്നതിനായി കേരളം തന്റെ കൂടെ നില്‍ക്കണമെന്നും അദ്ദേഹം പറയുന്നുണ്ട്.

Sharing is caring!