മതരഹിതരായ കുട്ടികള്‍ ഒന്നേക്കാല്‍ ലക്ഷമില്ല; 1234 പേര് മാത്രം
തിരുവനന്തപുരം: ജാതിയും മതവും രേഖപ്പെടുത്താതെ സ്കൂളില്‍ ചേര്‍ന്നത് 1234 കുട്ടികള്‍ മാത്രമെന്ന് ഐടി അറ്റ് സ്കൂള്‍ ഡയറക്ടര്‍ അന്‍വര്‍ സാദത്ത്. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കണക്ക് പ്രകാരം ജാതിയും മതവും വേണ്ടെന്ന് വച്ച കുട്ടികളുടെ എണ്ണം 1234 പേര് മാത്രമാണുള്ളത്.
ഒന്നേക്കാല്‍ ലക്ഷത്തിലധികം കുട്ടികള്‍ ജാതിയും മതവും രേഖപ്പെടുത്തിയിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി നിയമഭയില്‍ പറഞ്ഞിരുന്നു. പുരോഗമന കേരളത്തിന്റെ അടയാളമായി പലരും ഇത് ആഘോഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സോഫ്റ്റ് വേറില്‍ വന്ന പിഴവ് മൂലമാണ് പല സ്കൂളുകളുടെ കണക്കിലും തെറ്റ് വന്നതെന്ന് അധികൃതര്‍ പിന്നീട് വ്യക്തമാക്കി. മലപ്പുറത്ത് തന്നെ മതവും ജാതിയും രേഖപ്പെടുത്തിയ കുട്ടികളില്‍ മതമില്ലെന്ന തെറ്റായ വിവരവും മന്ത്രി നല്കിയ റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
സമ്പൂര്‍ണ സോഫ്റ്റ്വേറിലെ കണക്ക് പ്രകാരംജാതി രേഖപ്പെടുത്താത്ത 122662 കുട്ടികളും മതം രേഖപ്പെുടുത്താത്ത 119865 കുട്ടികളും ഉണ്ട്. 1750 കുട്ടികള്‍ മതം തെരഞ്ഞെടുത്തിട്ടില്ല. മതവും ജാതിയും രേഖപ്പെടുത്താത്ത 1538 കുട്ടികളും ഉണ്ട്. സോഫ്റ്റ്വേര്‍ അപ്ഡേറ്റ് ചെയ്യുമ്പോള്‍ ഇത് രേഖപ്പെടുത്തേണ്ടത് നിര്‍ബന്ധമില്ലാത്തതിനാലാണ് പല സ്കൂളുകളും ഇത് ഒഴിവാക്കുന്നത്. ഇങ്ങനെ ഒഴിവാക്കിയവരുടെ കണക്കുകള്‍ അടക്കമാണ് മന്ത്രി നിയമസഭയില്‍ അറിയിച്ചത്. ജാതിയും മതവം ഇല്ലെന്ന് രേഖപ്പെടുത്തിയത് 1234 പേര് മാത്രമാണ്. (748 കുട്ടികള്‍ മതം ഇല്ലെന്നും 486 പേര് ജാതി ഇല്ലെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.)
ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നതിങ്ങനെ
Data as Entered in ‘Sampoorna’
********************************
Caste not entrered-122662 students
Religion entered and caste not entered – 119865
Religion not selected – 1750
Religion and caste not entered – 1538
Religion as non religious -748
Religion as not applicable -486
RECENT NEWS
ഏലംകുളത്തെ പ്രമുഖ പ്രവാസി വ്യവസായി ഖത്തറിൽ അന്തരിച്ചു
പെരിന്തൽമണ്ണ: ഖത്തറിലെ പ്രമുഖ റസ്റ്ററന്റ് ഗ്രൂപ്പായ ടീ ടൈം മാനേജർ പെരിന്തൽമണ്ണ ഏലംകുളം സ്വദേശി മുഹമ്മദ് ഷിബിലി പാലങ്ങോൽ (42) ഹൃദയാഘാതത്തെ തുടർന്ന് ദോഹയിൽ അന്തരിച്ചു. ഇന്ന് രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഹമദ് ആശുപത്രിയിൽ [...]