പ്രേംനസീര്‍ മാധ്യമ അവാര്‍ഡ് വി.പി നിസാറിന്

പ്രേംനസീര്‍  മാധ്യമ അവാര്‍ഡ്  വി.പി നിസാറിന്

മലപ്പുറം: മികച്ച ഫീച്ചര്‍ റൈറ്റിങ്ങിനുള്ള പ്രേംനസീര്‍ മാധ്യമ അവാര്‍ഡ് മംഗളം മലപ്പുറം ജില്ലാ ലേഖകന്‍ വി.പി നിസാറിന്. പ്രേംനസീര്‍ സുഹൃത് സമിതി ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം ഏപ്രീല്‍ ആറിന് വൈകിട്ടു ആറുമണിക്ക് തിരുവനന്തപുരത്തുവെച്ചു നടക്കുന്ന പ്രേംനസീര്‍ നവതി ആഘോഷ സമാപനചടങ്ങില്‍വെച്ച് വിതരണം ചെയ്യും.
2017 ഡിസംബര്‍ 18മുതല്‍, 22വരെ മംഗളം ദിനപത്രത്തില്‍ നിസാര്‍ എഴുതിയ ‘ഭൂപടത്തില്‍നിന്ന് മായ്ക്കപ്പെടുന്നവര്‍’ എന്ന വാര്‍ത്താപരമ്പരക്കാണ് അവാര്‍ഡ്.

കഴിഞ്ഞ വര്‍ഷം നിസാര്‍ എഴുതിയ ‘ഊരുകളിലുമുണ്ട് ഉജ്വല രത്‌നങ്ങള്‍’ എന്ന വാര്‍ത്താപരമ്പരക്ക് സ്‌റ്റേറ്റ്‌സ്മാന്‍ ദേശീയ മാധ്യമ പുരസ്‌ക്കാരം അടക്കം അഞ്ച് മാധ്യമ അവാര്‍ഡുകള്‍ ലഭിച്ചിരുന്നു.
കേരള നിയമസഭയുടെ ആര്‍. ശങ്കരനാരായണന്‍ തമ്പി മാധ്യമ പുരസ്‌കാരം, കേരളാ മീഡിയാ അക്കാഡമി മാധ്യമ അവാര്‍ഡ്, സോളിഡാരിറ്റി സംസ്ഥാന മാധ്യമ പുരസ്‌കാരം, നടി ശാന്താദേവിയുടെ പേരില്‍ ഫ്രെയിം 24 ഏര്‍പ്പെടുത്തിയ മാധ്യമ പുരസ്‌ക്കാരം എന്നീ അവാര്‍ഡുകളാണ് ലഭിച്ചിരുന്നത്. മലപ്പുറം കോഡൂര്‍ വലിയാട് മൈത്രി നഗര്‍ സ്വദേശിയാണ് നിസാര്‍.

ദൃശ്യ-പത്രമാധ്യമങ്ങളിലെ മറ്റുവിവിധ വിഭാഗങ്ങളിലായി ശരത്ചന്ദ്രന്‍, അനില്‍ നമ്പ്യാര്‍, ബിജുതോമസ്, സതിദേവി, ഷാഹിന്‍ ആന്റണി, ശിവകൈലാസ്, ജോര്‍ജ് പുളിക്കന്‍, എം.എം അന്‍സാര്‍, എം.എം സുബൈര്‍, അജയ് തുണ്ടത്തില്‍, പ്രതീഷ്, സാലിഹ് കക്കോടി, സുപ സുധാകരന്‍, സജീവ് എലമ്പല്‍, ആര്‍. സാബന്‍, സീമ മോഹന്‍ലാല്‍, സുമേഷ് കൊടിയത്ത് എന്നിവരും അവാര്‍ഡിന് അര്‍ഹരായി. മികച്ച നഗരവാര്‍ത്തയായി മെട്രോ മനോരമയെയും മികച്ച സിനിമാ വീക്കിലിയായ വെള്ളിനക്ഷത്രവും തെരഞ്ഞെടുത്തു.

Sharing is caring!