വഹനാപകടത്തില്‍ മരിച്ച മുഹമ്മദ് റാഫിയുടെ സഹോദരങ്ങള്‍ക്ക് അന്‍വര്‍ എംഎല്‍എയുടെകാരുണ്യ സ്പര്‍ശം

വഹനാപകടത്തില്‍ മരിച്ച മുഹമ്മദ് റാഫിയുടെ  സഹോദരങ്ങള്‍ക്ക് അന്‍വര്‍ എംഎല്‍എയുടെകാരുണ്യ സ്പര്‍ശം

നിലമ്പൂര്‍ : പത്രവിതരണത്തിനിടെ വാഹനാപകടത്തില്‍ മരിച്ച ചന്തക്കുന്ന് വൃന്ദാവനം കോളനിയിലെ പുളിക്കല്‍ മുഹമ്മദ് റാഫിയുടെ കുടുംബത്തിലെ ഇളയ സഹോദരങ്ങളുടെ പത്താം ക്ലാസ് വരെയുള്ള പഠനം എം.എല്‍.എ ഏറ്റെടുത്തു. വെള്ളിയാഴ്ച രാവിലെ 10ന് മുഹമ്മദ് റാഫിയുടെ കുടുംബങ്ങത്തെ നേരില്‍ കണ്ട് സന്ദര്‍ശിച്ച എം.എല്‍.എ പഠനം ഏറ്റെടുക്കാമെന്ന് ഉറപ്പ് നല്‍കി. മൂന്നിലും ഒന്നിലും പഠിക്കുന്ന സഹോദരങ്ങളായ മുഹമ്മദ് റാഷിദ്, മുഹമ്മദ് റാഷിഖ് എന്നിവരുടെ പഠനമാണ് എം.എല്‍.എ ഏറ്റെടുത്തത്. എടവണ്ണ ഒതായിലെ പി .വി. ഷൗക്കത്തലി മറിയുമ്മ ട്രസ്റ്റ് വഴിയാണ് തുടര്‍ പഠനസഹായങ്ങള്‍ നല്‍കുക. ചന്തക്കുന്നില്‍ കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ അഞ്ചിനാണ് ചരക്ക് ലോറിയിടിച്ച് മുഹമ്മദ് റാഫി വിടവാങ്ങിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പിതാവ് ഉപേക്ഷിച്ച് പോയ കുടുംബത്തിന്റെ ഏക അത്താണി ആയിരുന്നു റാഫി. വീട്ടിലെ സാമ്പത്തിക പ്രയാസം മൂലം പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായിരുന്ന റാഫി പത്രവിതരണവും ഹോട്ടല്‍ ജോലിയും ചെയ്താണ് കുടുംബം നോക്കിയിരുന്നത്. റാഫിയുടെ വീട്ടിലെത്തിയ എം.എല്‍.എ കുടുംബത്തെ ആശ്വാസിപ്പിച്ചു. എംഎല്‍എയോടെപ്പം സി.പി.എം ലോക്കല്‍ സെക്രട്ടറി വി.ടി. രഘുനാഥ്, ലോക്കല്‍ കമ്മിറ്റിയംഗം കുഞ്ഞിട്ടിമാന്‍, ബ്രാഞ്ച് സെക്രട്ടറി സഫറുള്ള, ബാപ്പു എന്നിവര്‍ കൂടെ ഉണ്ടായിരുന്നു

Sharing is caring!